Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 09:45 IST
Share News :
ചെന്നൈ: തെലുങ്കർക്കെതിരെ വിവാദ പരാമർശം നടത്തിയ നടി കസ്തൂരി ഒളിവില്‍ തുടരുന്നു. നദിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ വിവാദ പരാമർശം.
നിലവിൽ മധുരയിലും തിരുച്ചിറപ്പള്ളിയിലും എഗ്മൂറിലുമാണ് നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 4 വകുപ്പുകളിലാണ് തമിഴ്നാട് നായിഡു മഹാജന സംഘത്തിന്റെ പരാതിയിൽ മധുരയിൽ കേസെടുത്തത്. 3 വകുപ്പുകളിലാണ് തിരുച്ചിറപ്പള്ളിയിൽ കേസെടുത്തിരിക്കുന്നത്. അതേസമയം നടി പോയസ് ഗാർഡനിലെ തന്റെ വീട് പൂട്ടി ഒളിവില്‍ പോയെന്നാണ് ലഭിക്കുന്ന വിവരം. നടിയുടെ ഫോൺ സ്വിച്ച് ഓഫാണ് എന്നും റിപ്പോര്‍ട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.