Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2025 20:32 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്തിൻ്റെ ചരിത്രത്തിൽ യുഡിഎഫിന് ഇത്രയും അധികം സീറ്റ് ലഭിക്കുന്നത് ഇത് ആദ്യമായി. ഇത്രയും അധികം സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിക്കുന്നതും ആദ്യമായിട്ടാണ്.17 അംഗ പഞ്ചായത്തിൽ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മത്സരിച്ച 10 സീറ്റിലും കോൺഗ്രസ് വിജയിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളിൽ 15 ലും യു ഡി എഫ് വിജയിച്ചു. മുസ്ലിം ലീഗ് മത്സരിച്ച രണ്ടാം വാർഡിൽ യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടുകയും ചെയ്തു. ഇവിടെ സി പി എം സ്ഥാനാർഥിയായി മത്സരിച്ച അബ്ദുൾ സലിമാണ് വിജയിച്ചത്. കോൺഗ്രസ്സ് വിമതൻ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. യു ഡി എഫ്, എൽ ഡി എഫ് മുന്നണികൾ തമ്മിൽ നേരിട്ട് മത്സരം നടന്ന ആറാം വാർഡിൽ എൽ ഡി എഫ് മുന്നണിയിലെ കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥി മോളികുര്യനും , പതിമൂന്നാം വാർഡിൽ യു ഡി എഫ് മുന്നണിയിലെ കോൺഗ്രസ് സ്ഥാനാർഥി കെ.കെ ഷാജിയുമാണ് വിജയിച്ചത്. സി പി എം 8 വാർഡുകളിൽ മത്സരിച്ചതിൽ ഒരു വാർഡിൽ മാത്രമാണ് വിജയിച്ചത്. നാലിടത്ത് മത്സരിച്ച കേരള കോൺഗ്രസ് മാണി വിഭാഗം ഒരു സീറ്റിൽ ഒതുങ്ങി. മൂന്ന് വാർഡുകളിൽ മത്സരിച്ച സി പി ഐ ക്ക് സീറ്റൊന്നും നേടാനായില്ല. എൻസിപിയുടെ കൈയിലിരുന്ന വാർഡ് ഇക്കുറി നഷ്ടമാവുകയും ചെയ്തു. അതെ സമയം പത്ത് വാർഡുകളിൽ മത്സരിച്ച കോൺഗ്രസ് 10 ലും വിജയിച്ച് ചരിത്രം കുറിച്ചു. മൂന്നിടത്ത് മത്സരിച്ച കേരളാ കോൺഗ്രസ് രണ്ട് വാർഡുകളിൽ വിജയിച്ചു. വടയാർ മേഖലകളിലെ 5 വാർഡുകളിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥികൾ എല്ലാം തന്നെ മൂന്നക്കത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.17-ാം വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി എം.അനിൽകുമാറിനാണ് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം 514 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
15-ാം വാർഡിൽ നിന്നും വിജയിച്ച അമ്പിളി മായാത്മജനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 23 വോട്ടുകൾക്കാണ് വിജയം.
Follow us on :
Tags:
More in Related News
Please select your location.