Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2025 07:58 IST
Share News :
മുണ്ടക്കയം പട്ടണത്തിലെ സംഘർഷം ; 2 യുവാക്കൾ റിമാൻഡിലായി.
മുണ്ടക്കയം പട്ടണത്തെ സമൂഹത്തിനു മുന്നിൽ അപമാനമാക്കിയ കഞ്ചാവ് വിഷയ സംഘർഷവുമായി ബന്ധപ്പെട്ടു പിടിയിലായ രണ്ടു പേർ 14 ദിവസത്തേയ്ക്ക് റിമാൻഡിലായി. വണ്ടൻപതാൽ ചേക്കോട്ടിൽ അനന്തു കൃഷ്ണ മുരളി, മുണ്ടക്കയം കിഴക്കേമുറി അഖിൽ റജി എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തത്.
ഒരാഴ്ചയ്ക്കുള്ളിൽ നടന്ന 2 സംഘർഷം നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആദ്യ കൂട്ടത്തല്ല് പട്ടാപകൽ ദേശീയ പാതയിലായിരുന്നെങ്കിൽ രണ്ടാമത്തെ തല്ല് രാത്രിയിൽ ബസ്റ്റാൻഡിനുള്ളിലായിരുന്നു. ദേശീയ പാതയിൽ നടന്ന സംഘർഷം ഒരു മണിക്കൂറോളം നീണ്ടു നിന്നിട്ടും ഒരു പൊലീസുകാരൻ പോലും തിരിഞ്ഞു നോക്കിയിരുന്നില്ല. ഇത് പൊതുജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കായിരുന്നു. മാധ്യമങ്ങളും പൊലീസ് നടപടിയിൽ ജനങ്ങൾക്കൊപ്പമായിരുന്നു
ഒരാഴ്ച പിന്നിട്ടതോടെ വീണ്ടും ഇതിൻ്റെ ബാക്കിയെന്നോണം സംഘർഷം ഉണ്ടാവുകയായിരുന്നു .
ബസ്റ്റാൾഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ചായക്കടയിലെത്തിയ പ്രതികൾ ചായക്കടയിലെ യുവതി യടക്കമുള്ളവരെ അക്രമിച്ചതായി പറയുന്നു. പിന്നീട് അത് കൂട്ടയടിയായി മാറി.
പൊലീസ് സംഘർഷത്തിൽ ഇടപ്പെട്ടാണ് താത്കാലിക പരിഹാരം ഉണ്ടാക്കിയത്. എസ്. ഐ. വിപിൻ്റെ നേതൃത്വത്തിൽ കൂട്ടത്തല്ലുകാരെ അടിച്ചോടിച്ചു.
Follow us on :
More in Related News
Please select your location.