Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 10:59 IST
Share News :
ന്യൂഡല്‍ഹി: നൂറിലേറെ ഇന്ത്യന്‍ പൗരന്മാരെ അമേരിക്ക നാടുകടത്തിയ വിഷയത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്യാണ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
അത്യധികം അപമാനകരവും ദുരിതപൂര്‍ണ്ണവുമായ സാഹചര്യങ്ങളില്‍ അമേരിക്കന്‍ ഗവണ്‍മെന്റ് നാടുകടത്തിയ 100ലധികം ഇന്ത്യന്‍ പൗരന്മാരുടെ വിഷയം അടിയന്തര പ്രമേയമായി പരിഗണിക്കണമെന്നാണ് നോട്ടീസ്. നമ്മുടെ ജനതയ്‌ക്കെതിരെ കൂടുതല്‍ മനുഷ്യത്വവിരുദ്ധമായ നടപടികള്‍ തടയുന്നതിനും സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരന്റെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും ഈ സഭ അടിയന്തരമായി ഈ വിഷയം അഭിസംബോധന ചെയ്യണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് അമേരിക്ക അനധികൃത കുടിയേറ്റക്കാര്‍ എന്ന് ചൂണ്ടിക്കാണിച്ച് 104 ഇന്ത്യക്കാരെ നാടുകടത്തിയത്. ഇവരുമായി എത്തിയ അമേരിക്കന്‍ യുദ്ധ വിമാനം ഇന്നലെ അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിരുന്നു. ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങ് അണിയിച്ചാണ് നാടുകടത്തിയതെന്ന ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. ഇന്ത്യക്കാരെ കൈവിലങ്ങിട്ട് അപമാനിക്കുന്ന ചിത്രങ്ങള്‍ സങ്കടപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വിമര്‍ശിച്ചു. യുപിഎ ഭരണ കാലത്ത് ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ അമേരിക്ക വിലങ്ങുവെച്ച സംഭവം ഓര്‍മിപ്പിച്ചായിരുന്നു പവന്‍ ഖേരയുടെ വിമര്‍ശനം. അന്ന് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച കാര്യങ്ങള്‍ പവന്‍ ഖേര അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. യുഎസ് ഭരണകൂടം ഒടുവില്‍ ഖേദം പ്രകടിപ്പിച്ചതും പവന്‍ ഖേര ചൂണ്ടിക്കാണിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.