Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2026 21:07 IST
Share News :
ചാവക്കാട്:സൈക്കിളിൽ ലോട്ടറി കച്ചവടം നടത്തുന്നയാളെ മർദിച്ചതായി പരാതി.പാലയൂർ കറുപ്പം വീട്ടിൽ ബാബുവിനെ(46)യാണ് ഇന്നലെ രാവിലെ ആറ് മണിയോടെ ചാവക്കാട് സെൻ്ററിൽ വച്ച് മർദ്ദിച്ചത്.ചില്ല് ഗ്ലാസ് കൊണ്ട് മുഖത്ത് അടിയേറ്റ ബാബു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ലോട്ടറി ടിക്കറ്റിന്റെ നമ്പറിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ അസഭ്യം പറഞ്ഞ് ചായ ഗ്ലാസ് കൊണ്ട് ചാവക്കാട് മണത്തല പള്ളിത്താഴം സ്വദേശി അകാരണമായി അടിക്കുകയായിരുന്നുവെന്ന് ബാബു പറഞ്ഞു.ചാവക്കാട് പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.