Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ബിജെപി പ്രദേശിക നേതാവിനെ വീട് കയറി ആക്രമിച്ചതായി പരാതി.

19 Mar 2026 23:57 IST

santhosh sharma.v

Share News :

വൈക്കം: റിട്ടേഡ് ജില്ലാ എഡ്യൂക്കേഷൻ ഓഫീസറും ബി.ജെ.പി വൈക്കം മണ്ഡലം വൈസ് പ്രസിഡന്റുമായ കൊതവറ സ്വദേശി കെ.ഒ. രമാകാന്തനെയും ഭാര്യ രാജമ്മയെയും വീട് കയറി അക്രമിച്ചതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ കുറച്ച് നാളുകളായി സി.പി.ഐയിൽ നിന്നും പ്രാദേശിക നേതാക്കളടക്കം ഒട്ടനവധി കുടുംബങ്ങൾ ബി.ജെ.പിയിൽ ചേർന്നതാണ് പ്രകോപനത്തിന് കാരണമെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.

സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് കയറി അക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അതിക്ഷേപിക്കുകയും ചെയ്തുവെന്നും അക്രമത്തിൽ രമാകാന്തൻ്റെ ഭാര്യ രാജമ്മയുടെ മൂന്ന് പവൻ്റെ മാല മോഷ്ടിക്കുകയും വീടിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രമാകാന്തനെയും ഭാര്യ തങ്കമ്മയേയും എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് ഉൾപ്പടെയുള്ള നേതാക്കൾ എത്തി സന്ദർശിച്ചു.ആക്രമണം നടത്തിയവർക്കെതിരെ ഉടൻ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോപ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എൻ ഡി എ നേതാക്കൾ പറഞ്ഞു.

Follow us on :

More in Related News