Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2025 19:08 IST
Share News :
ന്യൂഡൽഹി : യുപിഎസ്സി സിവില്‍ സർവീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 1009 പേർ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. യുപി പ്രയാഗ് രാജ് സ്വദേശി ശക്തി ദുബേക്കാണ് ഒന്നാം സ്ഥാനം. ഹരിയാണ സ്വദേശി ഹർഷിത ഗോയലിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം മഹാരാഷ്ട്ര സ്വദേശി ഡോംഗ്രേ അർചിത് പരാഗിനാണ്. ഡോംഗ്രേ അർചിത് പരാഗ് തിരുവനന്തപുരം എൻലൈറ്റ് അക്കാദമിയില്‍ നിന്നാണ് പരിശീലനം നേടിയത്.
അലഹാബാദ് സർവകലാശാലയില്‍ നിന്നും ബയോകെമിസ്ട്രിയില്‍ ബിരുദം നേടിയതാണ് ശക്തി ദുബേ. പൊളിറ്റിക്കല്‍ സയൻസ്, ഇന്റർനാഷണല്‍ റിലേഷൻസ് എന്നീ വിഷയങ്ങളായിരുന്നു ശക്തിയുടെ ഓപ്ഷണല്‍ വിഷയങ്ങള്‍.
എംഎസ് യൂണിവേഴ്സിറ്റി ബറോഡയില്‍ നിന്നും ബികോം ബിരുദം നേടിയതാണ് ഹർഷിത ഗോയല്‍. ഇന്റർനാഷണല്‍ റിലേഷൻസ് എന്നീ വിഷയങ്ങളായിരുന്നു ഹർഷിതയുടെ ഓപ്ഷണല്‍ വിഷയങ്ങള്‍.
നിരവധി മലയാളികളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ആദ്യ 100 റാങ്കില്‍ ആറ് മലയാളികളുണ്ട്. ഇതില്‍ മൂന്നും വനിതകളാണ്. പാലാ സ്വദേശി ആല്‍ഫ്രഡ് തോമസ് 33 ാം റാങ്ക് നേടി മലയാളികളില്‍ മുന്നിലെത്തി. പാലാ പാറപ്പള്ളി കരിക്കാംകുന്നേല്‍ തോമസ് ആന്റണിയുടേയും ടെസി തോമസിന്റേയും മകനാണ് ആല്‍ഫ്രഡ്. ഡല്‍ഹിയിലായിരുന്നു വിദ്യാഭ്യാസം. തിരുവല്ല മുത്തൂർ സ്വദേശി മാളവിക ജി നായർക്കാണ് 45ാം റാങ്ക്. 2020 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥയാണ് നിലവില്‍ ഡെപ്യൂട്ടി കമ്മീഷണറായ മാളവിക.
നന്ദന ജിപി 47, സോണറ്റ് ജോസ് 54, റീനു അന്ന മാത്യു- 81, ദേവിക പ്രിയദർശിനി-95 എന്നിവർ 100 ല്‍ താഴെ റാങ്കുകള്‍ നേടിയവരാണ്. രജത് ആർ- 169ാം റാങ്ക് നേടി.
ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ്, സെൻട്രല്‍ സർവീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സർവീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറല്‍ വിഭാഗത്തില്‍ 335 പേരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുൻഗണനാ വിഭാഗങ്ങളില്‍ നിന്ന് 109 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 318 പേരും എസ്‌സി വിഭാഗത്തില്‍ നിന്ന് 160 പേരും എസ്‌ടി വിഭാഗത്തില്‍ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 പേർക്ക് ഐഎഎസും 55 പേർക്ക് ഐഎഫ്‌എസും 147 പേർക്ക് ഐപിഎസും ലഭിക്കും. സെൻട്രല്‍ സർവീസ് ഗ്രൂപ് എ വിഭാഗത്തില്‍ 605 പേരെയും ഗ്രൂപ്പ് വിഭാഗത്തില്‍ 142 പേരെയും നിയമിക്കും.
വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം:https://upsc.gov.in/
Follow us on :
Tags:
More in Related News
Please select your location.