Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിന്റെ സിഐഡി ഭായി (ബാൽകൃഷ്ണ -90) വിടവാങ്ങി.

20 Jul 2025 19:33 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ നാട്ടിലെ പ്രിയപ്പെട്ട കഥാപാത്രമായി മാറിയ ഭായി എന്ന് എല്ലാവരും സ്നേഹപൂർവ്വം വിളിക്കുന്ന

തലയോലപ്പറമ്പിന്റെ സിഐഡി ഭായി 

(ബാൽകൃഷ്ണ -90) വിടവാങ്ങി. 2021 ഫെബ്രുവരി 11 മുതൽ വല്ലകത്തെ ജീവനിലയം മാനസീകാരോഗ്യ പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഭായി ഞായറാഴ്ച രാവിലെ 11.30 ഓടെ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തലയോലപ്പറമ്പിന്റെ തെരുവോരങ്ങളിൽ നിന്ന് ഭായിയെ വല്ലകം തുറുവേലിക്കുന്ന്  ജീവനിലയം  അന്തേവാസിയായി ഏറ്റെടുത്തതാണ്. 40 വർഷം മുമ്പ് തലയോലപ്പറമ്പിലെത്തിയ 

ബാൽകൃഷ്ണ തലയോലപ്പറമ്പുകാർക്ക് ഏതോ കേസ് അന്വേഷിക്കാൻ വന്ന സി ഐ ഡി ആയിട്ടായിരുന്നു തോന്നിയത്. കുട്ടികളും മുതിർന്നവരും ഒരു പോലെ ഇദ്ദേഹം സി ഐ ഡി തന്നെയെന്ന് വിശ്വസിച്ചു. ഏതോ സി ഐ ഡി പണ്ട് ഭ്രാന്തന്റെ വേഷത്തിൽ തലയോലപ്പറമ്പിൽ വളരെ നാൾ കഴിച്ചുകൂട്ടി അവസാനം പ്രമാദമായ കള്ള നോട്ട് കേസ് മുമ്പ് പിടിച്ചതായി ഇതിന് കാരണം കണ്ടെത്തിയിരുന്നു. തലയോലപ്പറമ്പുകാരുടെ പ്രിയപ്പെട്ടവനായി മാറിയ ഭായിയെ ചികിത്സക്കായി 2021 ൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സ കഴിഞ്ഞ് കൊച്ചി വില്ലിങ്ടൺ ഐലൻഡിൽ കൂടി ഭായി അലയുന്നുവെന്ന ഫേസ്ബുക്ക് വാർത്തയെ തുടർന്ന് തലയോലപ്പറമ്പിലുള്ള സുമനസ്സുകൾ ഇദ്ദേഹത്തെ വീണ്ടെടുത്ത് തലയോലപ്പറമ്പിൽ തിരികെയെത്തിക്കുകയായിരുന്നു.തുടർന്ന് വാർദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തെരുവ് സുരക്ഷിതമല്ലെന്ന് അറിഞ്ഞതോടെ ജീവനിലയത്തിന്റെ സംരക്ഷണയിലേക്ക് 

സാമൂഹ്യ പ്രവർത്തകർ ചേർന്ന്

ഭായിയെ എത്തിക്കുകയായിരുന്നു.

ജീവനിലയത്തിലേ കാരുണ്യ പ്രവർത്തകർ ഭായിയെ മുഷിഞ്ഞ വസ്ത്രങ്ങളൊക്കെ മാറ്റി കുളിപ്പിച്ച് നല്ല വസ്ത്രങ്ങളണിയിച്ച് ഒരുക്കി ആഹാരം കൊടുത്ത് സംരക്ഷിച്ച് 4 വർഷമായി പോരുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ചത്.

മൃതദേഹം വൈക്കം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ജീവനിലയം ട്രസ്റ്റുമായി ബന്ധപ്പെടണമെന്നും, സംസ്കാരം 23 ന് രാവിലെ 11ന് വൈക്കം മുനിസിപ്പൽ ശ്മശാനത്തിൽ നടത്തുമെന്നും

ജീവ നിലയം സെക്രട്ടറി ജേക്കബ് പൂതവേലിൽ അറിയിച്ചു.


 

  

Follow us on :

More in Related News