Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘അവസാനം വരെ പോരാടും’; തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന

08 Apr 2025 11:01 IST

Shafeek cn

Share News :

പകരച്ചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന രം​ഗത്തെത്തി. യുഎസിന്റെ ബ്ലാക്ക്മെയിൽ നയം അംഗീകരിക്കില്ലെന്ന് ചൈന. അമേരിക്കയ്ക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന വ്യക്തമാക്കി. ബദൽ പദ്ധതി രൂപീകരിക്കുമെന്നും ചൈന പ്രഖ്യാപിച്ചു.


ചൈന അമേരിക്കയ്ക്ക് മേൽ ഏർപ്പെടുത്തിയ 34 ശതമാനം തീരുവ പ്രഖ്യാപിക്കണമെന്നാണ് ട്രംപിന്റെ ഭീഷണി. 48 മണിക്കൂറിനകം തീരുമാനം പിൻവലിക്കണമെന്നാണ് മുന്നറിയിപ്പ്. ചൈന തീരുവ പിൻവലിച്ചില്ലെങ്കിൽ , 50 ശതമാനം തീരുവ കൂടി ഏർപ്പെടുത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. തകർച്ചയ്ക്ക് പിന്നാലെ ഏഷ്യൻ വിപണികളിൽ നേരി ഉണർവ് രേഖപ്പെടുത്തി. സെൻസെക്സ് 1200 പോയിന്റ് ഉയർന്നു. നിഫ്റ്റി 370 പോയിന്റ് ഉണർന്നു.


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപത്തിന് പിന്നാലെ ആഗോള ഓഹരി വിപണി തകർന്നടിഞ്ഞിരുന്നു. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യവും പണപെരുപ്പവും ഉണ്ടാകുമെന്ന ഭീതിയും വിപണികളെ സ്വാധീനിച്ചു. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ഓഹരി വിപണി നേരിടുന്നത്. ബ്രിട്ടൻ ഓഹരി സൂചികയിൽ ഒരു വർഷത്തിനിടെ ഏറ്റവും വലിയ പ്രതിദിന ഇടിവുണ്ടായി. ഫ്രാങ്കഫർട്ട് , ഹോങ്കോംഗ് ഓഹരിസൂചികയിലും നഷ്ടമുണ്ടായി.

Follow us on :

More in Related News