Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീടിന്റെ മുകൾ വശത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ ആളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

25 Mar 2026 22:30 IST

MUKUNDAN

Share News :

ചാവക്കാട്:ടെറസ്സ് വീടിന്റെ മുകൾ വശത്ത് ചിമ്മിനിക്ക് സമീപത്തായി ചെടികൾക്കിടയിൽ സർക്കാർ നിരോധിച്ച കഞ്ചാവ് ചെടി നട്ടുവളർത്തിയ ആളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.ചാവക്കാട് എടക്കഴിയൂർ കിഴക്കത്തറ വീട്ടിൽ വീരാവുണ്ണി മകൻ യൂസഫി(49)നെയാണ് ചാവക്കാട് എസ്എച്ച്ഒ എൻ.എസ്.രാജീവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.എസ്ഐമാരായ ആഷിഫ്,ആദർശ്,എഎസ്ഐ അൻവർസാദത്ത്,എസ് സിപിഒ കെ.പി.ബിനു,സിപിഒമാരായ ജി.അരുൺ,ശ്രീനാഥ്,സുകന്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെയും കഞ്ചാവ് ചെടിയും ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻ്റ് ചെയ്ത് ചാവക്കാട് സബ് ജയിലിലേക്ക് അയച്ചു.


Follow us on :

More in Related News