Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതാ ഡോക്ടറുടെ കൊലപാതകം; അന്വേഷണ റിപ്പോര്‍ട്ട് സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും

22 Aug 2024 10:03 IST

Shafeek cn

Share News :

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സിബിഐ ഇന്ന് സമര്‍പ്പിക്കും. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയായെടുത്ത ഹര്‍ജിയുടെ വാദം കേള്‍ക്കവേയാണ് സിബിഐയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


യുവ ഡോക്ടറുടെ കൊലപാതക കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതിയാണ് പശ്ചിമ ബംഗാള്‍ പൊലീസില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറിയത്. ചൊവ്വാഴ്ച പരിഗണിച്ച ഹര്‍ജിയില്‍ ബംഗാള്‍ സര്‍ക്കാരിന്റെ വീഴ്ചകളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തിന് പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ സംസ്ഥാന സര്‍ക്കാര്‍ അധികാരം അഴിച്ചുവിട്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.


സര്‍ക്കാരിനെ കൂടാതെ പൊലീസിനെയും പ്രിന്‍സിപ്പാളിനെയും കോടതി വിമര്‍ശിച്ചു. പ്രിന്‍സിപ്പാളും പൊലീസും എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. എഫ്‌ഐആര്‍ രേഖപ്പെടുത്തിയില്ല, മൃതശരീരം വൈകിയാണ് കുടുംബത്തിന് നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. ആര്‍ജി കര്‍ ആശുപത്രിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ പ്രിന്‍സിപ്പാള്‍ മറ്റേതെങ്കിലും കോളേജില്‍ പ്രവേശിച്ചോയെന്നും കോടതി ആരാഞ്ഞു. സംഭവത്തെ പ്രിന്‍സിപ്പാള്‍ ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നും മാതാപിതാക്കളെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.

Follow us on :

Tags:

More in Related News