Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗത്വമുള്ളവരുടെ മക്കൾക്ക് ക്യാഷ് അവാർഡ്: അപേക്ഷ ക്ഷണിച്ചു

23 May 2026 20:41 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ, കോട്ടയം ജില്ലയിൽ ഒരു വർഷം അംഗത്വ കാലയളവ് പൂർത്തിയാക്കിയവരുടെ മക്കളിൽ 2025-2026 അധ്യയന വർഷത്തിൽ പത്താംതരത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുള്ള ക്യാഷ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് ഇതിന്റെ പകർപ്പും അനുബന്ധ രേഖകളും ജൂൺ 15ന് മുമ്പ് അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാബോർഡ്് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലത്തിൽ ഹാജരാക്കണം. വെബ്‌സൈറ്റ്: http://services.unorganisedwssb.org/index.php/hom. ഫോൺ: 0481-2300762.



Follow us on :

More in Related News