Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കയത്ത്പൊതു സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തു.

04 Jun 2025 14:42 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



 മുണ്ടക്കയം : ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി ബിനു വിന്റെ നേതൃത്വത്തിൽ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. 78 സെന്റീമീറ്റർ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.


 പ്രതിയെ കണ്ടെത്തുന്നതിനായി ഈ സ്ഥലത്ത് വൈകുന്നേരങ്ങളിൽ വന്ന് പോകുന്നവരെയും, സ്ഥിരമായി കൂട്ടംകൂടുന്നവരെയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.


അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എ.നജീബ് , സിവിൽ എക്സൈസ് ഓഫീസർ മധു.കെ.ആർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.


 KTL WBL Kanchavu chedi

എക്സൈസ് കണ്ടെത്തിയ കഞ്ചാവു ചെടി

Follow us on :

More in Related News