Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2026 14:41 IST
Share News :
മസ്കറ്റ്: ബുറൈമി സ്നേഹതീരം കൂട്ടായ്മയുടെ 7ാം വാർഷികവും, പ്രവാസി കുടുംബ സംഗമവും സംഘടിപ്പിച്ചു. തിരൂർ താഴെ പാലത്തുള്ള സംഗമം ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച കാലത്ത് പത്ത് മണി മുതൽ വൈകീട്ട് അഞ്ചു മണി വരെയായിരുന്നു വൈവിധ്യമാർന്ന പരിപാടികളോടെ സംഗമം നടന്നത്.
വർഷങ്ങളോളം ബുറൈമിയിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്തിരുന്നവരും കച്ചവടം നടത്തിയിരുന്നവരും, ഇന്നും ആ മണ്ണിൽ തന്നെ ജോലിയിൽ തുടരുന്നവരും അവരുടെ കുടുംബാംഗങ്ങളും ഒത്തു കൂടിയപ്പോൾ അക്ഷരാർത്ഥത്തിൽ സംഗമം പഴയ ഓർമകളിലേക്ക് ഓരോരുത്തരുടെയും മനസ്സിനെ കൈപിടിച്ചു കൊണ്ട് പോകുകയായിരുന്നു.
പരസ്പരം കെട്ടിപ്പിടിച്ചും ആലിംഗനം ചെയ്തും സ്നേഹബന്ധങ്ങൾ ഒന്നുകൂടി ഊട്ടി ഉറപ്പിക്കാൻ ഒരോരുത്തരും കാണിച്ച ആവേശം എല്ലാവരുടെയും മനസ്സിൽ പ്രവാസ ജീവിതത്തിൻ്റെ ഒരിക്കലും മറക്കാനാവാത്ത ഓർമകൾ ബാക്കി നിൽക്കുന്നു എന്നതിനുള്ള തെളിവായിരുന്നു.
കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള നൂറ് കണക്കിന്
അംഗങ്ങൾ സ്നേഹ സംഗമത്തിന് മാറ്റ് കൂട്ടാൻ എല്ലാ തിരക്കുകളും മാറ്റിവെച്ചു ആരോഗ്യം പോലും വക വെക്കാതെ പങ്കെടുത്തു.
പ്രശസ്തരായ വ്യക്തികൾ സംസാരിച്ച സദസ്സിൽ പഴയ കാല പ്രവാസിയും തിരൂരിൻ്റെ സ്വന്തം ഗായകനും ആയ ഫിറോസ്ബാബു അവരുടെ അനുഭവങ്ങളും ഉയർച്ചയും വളർച്ചയും സദസ്സിൽ പങ്കുവച്ചു.
വിഭവ സമൃദ്ധമായ ഭക്ഷണവും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള സമ്മാനദാനവും നടന്നു.
Follow us on :
Tags:
More in Related News
Please select your location.