Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 19:40 IST
Share News :
സൊഹാർ: ബുറൈമി ടൗൺ സൗഹൃദ വേദി കുടുംബ സംഗമവും പത്താം ക്ലാസിലും, പ്ലസ് ടു പരീക്ഷയിയിലും ഉന്നത വിജയം നേടിയ സൗഹൃദ വേദി അംഗങ്ങളുടെ കുട്ടികളെ ആദരിക്കലും സംഘടിപ്പിച്ചു. ബുറൈമി ഒമാൻ വിമൻസ് ഹാളിൽ നടന്ന പരിപാടി വൈകീട്ട് നാല് മണിക്ക് കായിക മത്സരങ്ങളോടെ ആരംഭിച്ചു.
ബുറൈമി സൗഹ്യദ വേദി വനിതകളുടെയും, കുട്ടികളുടെയും വേറിട്ട കലാവിരുന്ന് കാണികളിൽ ആവേശം വിതറി. ചിരിയും, ചിന്തയും പടർത്തിയ സ്കിറ്റുകൾ നിലവാരം പുലർത്തി. കവിതയും, പാട്ടും, ഡാൻസും സദസ്സിനു നല്ല ആവേശമായി മാറി.
സാംസ്കാരിക സമ്മേളനം സാമൂഹ്യ പ്രവർത്തകൻ തമ്പാൻ തളിപ്പറമ്പ ഉത്ഘാടനം ചെയ്തു. ജാംസി പ്രിൻസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബുറൈമി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ബിജു വർഗ്ഗീസ്,
ഹാഷിഫ്, മജീദ്, ജയ്സൻ പൗലോസ്, പ്രകാശ് കളിച്ചാത്ത്, എന്നിവർ ആശംസകൾ അർപ്പിച്ചു.
കായിക മത്സരങ്ങളിൽ വിജയിച്ചവർക്കും, കലാ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സൗഹൃദ വേദി അംഗങ്ങൾ സമ്മാനദാനം വിതരണം ചെയ്തു.
സംഗമ ഹാളിൽ പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങൾ ആകാനുള്ള നടപടി ക്രമങ്ങൾ നടന്നു. പുതിയ അംഗങ്ങളെ ചേർക്കുന്നതിനും, പഴയ അംഗത്വം പുതുക്കുന്നതിനും സഹായകരമാവും വിധം പ്രവർത്തനങ്ങൾ ഉണ്ടായി.
ബുറൈമി സൗഹൃദ വേദി അംഗങ്ങൾ സംഗമത്തിനു നേത്യത്വം നൽകി. സൗഹൃദ വേദി സെക്രട്ടറി ബിജോയ് സ്വാഗതവും.ജോയിന്റ് സെക്രട്ടറി ഷൈജു നന്ദിയും പറഞ്ഞു.
Repport: RAFEEK PARAMBATH
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.