Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പയ്യന്നൂരിൽ കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ

22 Dec 2025 23:32 IST

NewsDelivery

Share News :

കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (അഞ്ച്), കണ്ണൻ (രണ്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്നവർ തൂങ്ങിമരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന അവസ്ഥയിലുമായിരുന്നു. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് വിവരം പുറത്തറിയുന്നത്.

കലാധരന്റെ പിതാവ് വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാൻ സാധിക്കുന്നില്ലായിരുന്നു. തുടർന്ന്, നടത്തിയ പരിശോധനയിലാണ് കുടുംബാംഗങ്ങൾ മരിച്ചു കിടക്കുന്നത് കാണുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായംതേടുക. വിളിക്കുക 1056, 0471 2552056)

Follow us on :

More in Related News