Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടി കിട്ടാത്ത ഒരിഞ്ചു പോലുമില്ല, മൃഗീയമായ മർദനം'; വാളയാറിൽ യുവാവ് മരിച്ചത് രക്തം വാർന്നെന്ന് ഫോറൻസിക് സർജൻ

20 Dec 2025 06:24 IST

NewsDelivery

Share News :

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണന്റേത് അതിദാരുണമായ അന്ത്യമെന്ന് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ. മനുഷ്യശരീരത്തിൽ അടി കിട്ടാത്ത ഒരു ഭാഗം പോലും ബാക്കിയില്ലായിരുന്നുവെന്നും ഒരു മൃഗത്തെയെന്ന പോലെയാണ് ഇയാളെ തല്ലിക്കൊന്നതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ശരീരത്തിന്റെ ഒരൊറ്റ ഭാഗം പോലും മർദനമേൽക്കാതെ ബാക്കിയില്ല. അത്രമേൽ ക്രൂരമായാണ് അക്രമികൾ യുവാവിനെ നേരിട്ടത്. ദേഹം മുഴുവനുമുള്ള മുറിവുകളിൽ നിന്ന് അമിതമായി രക്തം വാർന്നതാണ് മരണത്തിന് കാരണമായത്. മർദനമേറ്റതിന് ശേഷം കുറച്ചു സമയം കൂടി യുവാവ് ജീവനോടെ ഉണ്ടായിരുന്നു. മരണം അങ്ങേയറ്റം വേദനാജനകമായിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി.

"ആൾക്കൂട്ട മർദനം കുറ്റകരമല്ല എന്ന തെറ്റായ ബോധം ആളുകൾക്കിടയിലുണ്ട്. എന്നാൽ ഇത് കൊടും കുറ്റമാണെന്ന് ജനങ്ങൾ മനസ്സിലാക്കണം. നമ്മൾ അതിഥി തൊഴിലാളിയെന്ന് വിളിക്കുന്ന ഒരാളെയാണ് ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തിയത്." - ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വാളയാറിൽ രാം നാരായണൻ എന്ന യുവാവ് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു നാട്ടുകാർ ഇയാളെ വളഞ്ഞിട്ട് തല്ലിയത്. എന്നാൽ മർദനത്തിന് ശേഷം ഇയാളെ പരിശോധിച്ചെങ്കിലും മോഷണവസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഗുരുതരമായി പരുക്കേറ്റിരുന്ന ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഇതുവരെ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരുക്കുകളെക്കുറിച്ചും മരണകാരണത്തെക്കുറിച്ചുമുള്ള വിശദമായ റിപ്പോർട്ട് ഫോറൻസിക് വിഭാഗം പൊലിസിന് കൈമാറി.

Walayar: Shocking details have emerged in the death of a youth at Walayar, with the forensic surgeon stating that there was not an inch of the body without injury and that the victim was subjected to a brutal and inhuman assault. According to the forensic findings, the youth died due to excessive blood loss caused by severe injuries inflicted all over the body.

Follow us on :

More in Related News