Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആത്മഹത്യാപ്രേരണ കേസിൽ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കുറ്റത്തിന് ഭർത്താവിനും ഭർതൃമാതാവിനും തടവും പിഴയും ശിക്ഷ..

20 Dec 2025 19:36 IST

MUKUNDAN

Share News :

ചാവക്കാട്:ആത്മഹത്യാപ്രേരണ കേസിൽ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കുറ്റത്തിന് ഭർത്താവിനും ഭർതൃമാതാവിനും തടവും പിഴയും ശിക്ഷ.ചേറ്റുവയിൽ താമസിക്കുന്ന ചാന്ദ് വീട്ടിൽ ബഷീറിൻറെ മകൾ സജന(30) ഗുരുവായൂരിലെ ഇരിങ്ങപുറത്തുള്ള ഭർത്തൃവീട്ടിൽ വെച്ച് ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവായ ഇരിങ്ങപ്പുറത്തുള്ള കറുപ്പം വീട്ടിൽ ഇബ്രാഹിംകുട്ടി മകൻ റഷീദ്(40),മാതാവായ ബീവി(86) എന്നിവരെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്.റഷീദിന് മൂന്നുവർഷം കഠിനതടവും,25000 രൂപ പിഴയും,പ്രായം കണക്കിലെടുത്ത് ബീവിക്ക് 20 ദിവസത്തെ വെറും തടവ് ശിക്ഷയും 25000 രൂപ പിഴയും ശിക്ഷയായി നൽകി.ഭർത്താവിൽ നിന്നും ഭർതൃമാതാവിൽ നിന്നും കടുത്ത പീഡനങ്ങൾ സജ്നയ്ക്ക് ഏൽക്കേണ്ടി വന്നിരുന്നതായി കോടതി കണ്ടെത്തി.2018 ഡിസംബർ 15 -ആം തിയ്യതി ഉച്ചസമയത്താണ് സജ്ന ഭർത്താവിൻറെ വീട്ടിൽ വെച്ച് തൂങ്ങിമരിച്ചത്.മരിക്കുമ്പോൾ ഇവർക്ക് രണ്ടുചെറിയ കുട്ടികൾ ഉണ്ടായിരുന്നു.2015 ഓഗസ്റ്റ് 9 നായിരുന്നു സജനയുടെയും റഷീദിന്റെയും വിവാഹം.വിവാഹ സമ്മാനമായി സജ്നയ്ക്ക് ലഭിച്ച 15 പവൻ സ്വർണാഭരണങ്ങളും ഒരുലക്ഷം രൂപയും റഷീദ് സ്വന്തം ആവശ്യങ്ങൾക്കായി എടുത്ത് ഉപയോഗിച്ചു.ശേഷം സ്ഥിരം മദ്യപാനിയായ ഇയാൾ മദ്യപിച്ച് വന്ന് സജനയെ ഉപദ്രവിക്കാൻ തുടങ്ങി.സൗന്ദര്യംപോരെന്നും വീട്ടുപണി അറിയില്ലെന്നും ഭക്ഷണം കുറച്ചുകഴിച്ചാൽ മതിയെന്നും,പോയി ചത്തോ ചത്താൽ ഞങ്ങളുടെ കുടുംബം രക്ഷപ്പെടുമെന്നും മകന് വേറെ നല്ല പെണ്ണിനെ കിട്ടുമെന്നും ഭർതൃ മാതാവ് ബീവി നിരന്തരം സജനയോട് പറയുമായിരുന്നു.മർദ്ദിച്ച്‌ അവശയായ സജന ഒരുദിവസം ആശുപത്രിയിൽ ചികിത്സയ്ക്കായി പോയെങ്കിലും ഭർത്താവ് മർദ്ദിച്ച കാര്യം ഡോക്ടറോട് മറച്ചുവെച്ചു.അവസാനം എന്നെ മനസ്സിലാക്കാത്ത ഭർത്താവ് എന്ന് മാത്രമുള്ള ഒരു കുറിപ്പ് മനസ്സിലാവാത്ത വിധത്തിൽ ഒരു നോട്ട് ബുക്കിൽ എഴുതിവെച്ച് സജന തൂങ്ങിമരിക്കുകയായിരുന്നു.മരിക്കുന്നതിന് ഒരുമണിക്കൂർ മുമ്പ് സജനയുടെ മാതാവ് സജനയെ ഫോണിലേക്ക് വിളിച്ച സമയം പ്രതികൾ സജനയെ വഴക്കുപറയുന്നത് ഫോണിലൂടെ കേട്ടിരുന്നു.സംഭവം നേരിട്ടറിവുള്ള റഷീദിൻ്റെ അയൽവാസികളായ സാക്ഷികൾ പ്രോസിക്യൂഷനെ സഹായിക്കാതെ കൂറ് മാറിയിരുന്നു.സജ്നയുടെ മാതാവിൻ്റെയും പിതാവിൻ്റെയും മൊഴികൾ നിർണ്ണായകമായി.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെയും ആത്മഹത്യ കുറിപ്പ് ഉൾപ്പെടെയുള്ള 27 രേഖകളും ഹാജരാക്കി.ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ഇ.ബാലകൃഷ്ണൻ,കെ.എ.ഫക്രുദീൻ എന്നിവർ അന്വേഷണം നടത്തി.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ.രജിത്കുമാർ ഹാജരായി.എഎസ്ഐ പി.ജെ.സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.


Follow us on :

More in Related News