Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി ഭാരതീയ ദിവാസ് ഗ്ലോബൽ കോൺഫെറൻസ് മുംബൈയിൽ ജനുവരി 11 ന് .................................................... പ്രവാസികളെ വിസ്മരിക്കുന്നത് സങ്കടകരമെന്ന് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ

23 Dec 2024 17:44 IST

Fardis AV

Share News :


കോഴിക്കോട് :

നമ്മുടെ നാട് ഇന്ന് കാണുന്ന പോലെയാക്കി തീർക്കുന്നതിൽ പ്രവാസികൾ വഹിച്ച പങ്കിനെ പലപ്പോഴും നാം വിസ്മരിക്കുന്നത് സങ്കടകരമാണെന്ന് കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗീസ്ചക്കാലക്കൽ പറഞ്ഞു.

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ

 ജനുവരി 11 ന്

മുംബൈയിൽ

 നടക്കുന്ന പ്രവാസി ഭാരതീയ ദിവാസ് ഗ്ലോബൽ കോൺഫെറൻസിൻ്റെ ലോഗോ പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ്റ് ഇ.പി. മുഹമ്മദിന് നല്കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ അർഥത്തിലും പുരോഗതി നാട്ടിലേക്ക് കൊണ്ടുവന്ന പ്രവാസികളുടെ പ്രയത്നത്തിൻ്റെ മൂല്യം നാം വിചാരിക്കുന്നതിനപ്പുറമാണ്'. പക്ഷേ ഇതു വേണ്ടത്ര നാം വിലമതിക്കുന്നില്ലെന്നുള്ള അവരുടെ പരാതി ന്യായമാണ്. ഇതുകൊണ്ടു തന്നെ പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചു ആലോചിക്കുന്ന ഇത്തരം സമ്മേളനങ്ങൾ ശ്ളാഘനീയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ചടങ്ങിൽ ഇൻഡോ അറബ് കോൺഫെഡറേഷൻ പ്രസിഡൻ്റ് എം.വി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു.

കോൺഫെഡറേഷൻ്റെ ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഉദ്ഘാടനം ബിഷപ്പ് കേക്ക് മുറിച്ചു കൊണ്ട് നിർവഹിക്കുകയും ചെയ്തു.

ഡോ. കെ.മൊയ്തു,

പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഇ.പി. മുഹമ്മദ്, കോഴിക്കോട് വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻ വീട്ടിൽ, താമരശ്ശേരി വികാരി ജനറൽ മോൺസിഞ്ഞോർ ജോൺസ്, കെ. എഫ്. ജോർജ്, പി.പി. ഉമ്മർ ഫാറൂഖ്, ബിഷപ്പ് ഹൗസ് സെക്രട്ടറി ഫാദർ ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു.

എ.വി. ഫർദിസ് സ്വാഗതവും കോയട്ടി മാളിയേക്കൽ നന്ദിയും പറഞ്ഞു.

പ്രവാസി ഭാരതീയ ദിനമായ ജനുവരി 11 ന് മുംബൈയിലെ വൈ. ബി ചൗഹാൻ ഹാളിൽ നടക്കുന്ന ഗ്ളോബൽ കോൺഫറൻസിൽ വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം പ്രതിനിധികളും

മഹാരാഷ്ട്ര ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര- സംസ്ഥാന മന്ത്രിമാരും അതിഥികളായി പങ്കെടുക്കുന്നുണ്ട്. മുംബൈ മലയാളികളുടെ നേതൃത്വത്തിൽ എൻ. കെ. ഭൂപേഷ് ബാബു ചെയർമാനും ആറ്റക്കോയ പള്ളിക്കണ്ടി ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിട്ടു മുണ്ട്.

Follow us on :

More in Related News