Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 22:53 IST
Share News :
കോഴിക്കോട് : മേലെ പാളയത്തിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസ്സിലെ പ്രതി കല്ലായി സ്വദേശി മരക്കാൻ കടവ് പറമ്പിൽ റിജാസ് അലി (22 ) യെ കോഴിക്കോട് ടൌൺ പോലീസ് അറസ്റ്റ് ചെയ്തു.
16 ന് ശബരിമല ദർശനത്തിന് പോകുന്ന സമയത്ത് മേലെ പാളയം വൈരാഗി മഠം കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന വെസ്റ്റ് ഹിൽ സ്വദേശി മുത്തു കുമാർ എന്നയാളുടെ ഹീറോ ഹോണ്ട മോട്ടോർസൈക്കിൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ടൌൺ പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ, 11.ന് രാത്രി സൗത്ത് ബീച്ച് മുഹമ്മദാലി കടപ്പുറം റോഡ് ജംഗ്ഷനിൽ വച്ച് പ്രതിയെ മോഷണം നടത്തിയ സ്കൂട്ടർ സഹിതം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിക്കെതിരെ ചെമ്മങ്ങാട് ,ടൗൺ പോലീസ് സ്റ്റേഷനുകളിൽ ട്രാഫിക് നിയമം പാലിക്കാത്തതിനും കേസുകൾ നിലവിലുണ്ട് .ടൌൺ പോലീസ് സ്റ്റേഷനിലെ SI ആഷ്‌ലി ബോണഫസ്റ്റേ ടോറോ , CPO അരുൺ കുമാർ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.