Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ട് വിത്തൗട്ട് വേസ്റ്റ് ക്യാമ്പയിന് മികച്ച സ്വീകാര്യത

27 Mar 2026 21:45 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന വോട്ട് വിത്തൗട്ട് വേസ്റ്റ് ക്യാമ്പയിന് മികച്ച സ്വീകാര്യത. യുവജനങ്ങള്‍ക്കിടയില്‍ മാലിന്യ സംസ്‌കരണത്തിന്റെ അവബോധം വര്‍ദ്ധിപ്പിക്കുകയും തെരഞ്ഞെടുപ്പില്‍ എങ്ങനെയൊക്കെ മാലിന്യത്തിന്റെ അളവ് കുറയ്ക്കാം എന്ന സന്ദേശം നല്‍കുകയുമാണ് വോട്ട് വിത്തൗട്ട് വേസ്റ്റ് ക്യാമ്പയിന്‍. 


എടവണ്ണ ജാമിയ നദ്വിയ്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, എടവണ്ണ ജാമിയ നദ്വിയ്യ ട്രെയിനിങ് കോളേജ്, പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി.വൈ.എസ്.എസ് കോളേജ്, പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജ്, തിരുനാവായ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിലെയുള്‍പ്പടെ ജില്ലയിലെ ആയിരത്തോളം വിദ്യാര്‍ത്ഥികളിലേക്ക് ക്യാമ്പയിന്‍ നേരിട്ടെത്തി. വരും ദിവസങ്ങളിലും ജില്ലയിലെ പ്രമുഖ ക്യാമ്പസുകളില്‍ ക്യാമ്പയിന്‍ നടക്കും. ഓപ്പണ്‍ ഡിബേറ്റ്, ഇന്ററാക്റ്റീവ് ഗെയിംസ്, ക്വിസ് മത്സരം തുടങ്ങിയവ ക്യാമ്പയിനിലുണ്ടാകും. ശുചിത്വമിഷന്റെ യങ് പ്രൊഫഷണല്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും കോളേജിനും ജില്ലാ ശുചിത്വമിഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

Follow us on :

More in Related News