04 Apr 2024 05:23 IST
Share News :
മുണ്ടക്കയം: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഇളംകാട് ഭാഗത്ത് പുളിയല്ലിൽ വീട്ടിൽ സിജുവിനെയാണ് (46) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
2007ൽ അയൽവാസിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി നടത്തിയ തെരച്ചിലിൽ ഇയാളെ അങ്കമാലി മൂക്കന്നൂർ ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. മുണ്ടക്കയം എസ്.ഐ കെ.വി. വിപിൻ, കെ.ജി. മനോജ്, സി.പി.ഒമാരായ മഹേഷ് ചന്ദ്രശേഖരൻ, റോബിൻ തോമസ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
Follow us on :
Tags:
More in Related News
Please select your location.