Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2026 11:52 IST
Share News :
മസ്കറ്റ് / തിരുവനന്തപുരം: ഒമാനിലെ പ്രമുഖ പ്രസവ-സ്ത്രീരോഗ വിദഗ്ധയും മസ്കറ്റിലെ ബദർ അൽ സമാ ആശുപത്രിയിലെ ചീഫ് ഒബ്സ്ട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റുമായിരുന്ന തിരുവനന്തപുരം, ഉള്ളൂർ, നീരാഴി ലെയിൻ, ദൈവപുര ഗാർഡൻസിൽ താമസിക്കുന്ന ഡോ. മേരി മെറിറ്റ പെരേര അന്തരിച്ചു.
തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഡോ. മേരി മെറിറ്റ പെരേര ഒമാനിലെ മസ്കറ്റ്, റൂവിയിൽ പ്രവർത്തിക്കുന്നു ബദ്ർ അൽ സമ ആശുപത്രിയിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്.
നിരവധി വർഷങ്ങളായി ഒമാനിലെ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിച്ചിരുന്ന ഡോ. മേരി മെറിറ്റ പെരേര, ആയിരക്കണക്കിന് കുടുംബങ്ങളുടെ വിശ്വാസവും സ്നേഹവും നേടിയ ഡോക്ടറായിരുന്നു. കരുണയും സമർപ്പണബോധവും നിറഞ്ഞ ചികിത്സാ സേവനത്തിലൂടെ അനേകം ജീവിതങ്ങളെ സ്പർശിച്ച വ്യക്തിത്വമായിരുന്നു അവർ.
ഭർത്താവ്: മിസ്റ്റർ ബെനഡികോസ് (റിട്ട. ശാസ്ത്രജ്ഞൻ, ഐ.എസ്.ആർ.ഒ). മക്കൾ: ഡോ. നീതി ബെനഡികോസ്, നിത്യ ബെനഡികോസ്.
സംസ്കാരം 2026 ഓഗസ്റ്റ് 17-ന് വൈകിട്ട് 4.00 മണിക്ക് തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് ചർച്ചിൽ നടക്കും.
ഡോ. മേരി മെറിറ്റ പെരേരയുടെ നിര്യാണത്തിൽ ബദർ അൽ സമാ ആശുപത്രി മാനേജ്മെൻ്റും മറ്റു ജീവനക്കാരും, ഒമാനിലെയും കേരളത്തിലെയും സാമൂഹിക, ആരോഗ്യ മേഖലകളിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
Follow us on :
Tags:
Please select your location.