Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2026 19:37 IST
Share News :
മസ്കറ്റ്: ഒമാൻ തീരത്ത് തായ് കപ്പലിന് നേരെ ആക്രമണം. 'മയൂരീ നാരീ' യെന്ന കാർഗോ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെ തുടർന്ന് തീപിടിച്ച കപ്പലിൽ നിന്ന് 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഒമാൻ നാവികസേന അറിയിച്ചു.
ജീവനക്കാരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ജീവനക്കാരെല്ലാം തായ്‌ലന്റ് സ്വദേശികളാണ്.
ഒമാൻ തീരത്ത് നിന്ന് ഏകദേശം 13 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് മാരിടൈം സെക്യൂരിറ്റി സെന്റർ റിപ്പോർട്ട് ചെയ്തു.
സംഭവത്തെത്തുടർന്ന് കപ്പലിന്റെ പ്രധാന എഞ്ചിൻ മുറിയിൽ തീപിടിത്തമുണ്ടായതായും ഇത് കപ്പലിൽ അടിയന്തര സാഹചര്യമുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് ഒമാൻ റോയൽ നാവികസേന ഒരു കപ്പൽ ഉടൻ സ്ഥലത്തേക്ക് അയച്ചു. കപ്പലിൽ നിന്ന് 20 തായ് പൗരന്മാരെ നാവിക സംഘം വിജയകരമായി ഒഴിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.