Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂരില്‍ ആതിര ഡി.നായര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.

19 Mar 2026 20:45 IST

santhosh sharma.v

Share News :

കോട്ടയം: ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം നിശ്ചയിച്ച വീണാ നായര്‍ക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയുമായ ആതിര ഡി. നായരെ സ്ഥാനാർത്ഥിയായി ട്വന്റി20 പാര്‍ട്ടി പ്രഖ്യാപിച്ചു. 25 കാരിയായ ആതിര എന്‍ഡിഎ സഖ്യത്തിന്റ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള ആതിര സംരംഭകയും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ്. ഏറ്റുമാനൂര്‍ സ്വദേശിനിയായ ആതിര രണ്ടര വര്‍ഷം മാന്നാനം കെ.ഇ.സ്‌കൂളില്‍ അദ്ധ്യാപികയുമാരുന്നു. ആദ്യം

ട്വന്റി20 സ്ഥാനാർഥിയായി പ്രഖ്യാപിച്ച  

നടി വീണ നായരുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലതിരുന്നതിനാലാണ് പുതിയ സ്ഥാനാർഥിയെ കണ്ടെത്തിയത്‌.




Follow us on :

More in Related News