Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല 20, 21 തീയ്യതികളിൽ.

19 Mar 2026 22:27 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : ചരിത്രപ്രസിദ്ധമായ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം 20, 21 തീയ്യതികളിൽ. ദക്ഷിണേന്ത്യയിലെതന്നെ അത്യപൂർവം ഉത്സവങ്ങളിൽ ഒന്നാണ് വടയാർ ആറ്റുവേല. ഉത്സവം നടക്കുന്നത് ആറ്റിലാണെന്നുള്ളതാണ് ഇതിൻ്റെ പ്രത്യേകത. ഐതിഹ്യപ്പെരുമയും ആചാരത്തനിമയിലും പകരം വയ്ക്കാനില്ലാത്ത ജലോത്സവമാണ് വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം.

വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാൻ മീനമാസത്തിലെ അശ്വതി നാളിൽ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാർഗ്ഗം എത്തുന്നുവെന്നാണ് ഐതിഹ്യം.

രണ്ടുവലിയ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിൽ 18 കോൽ ഉയരത്തിലും 11 കോൽ ചുറ്റളവിലും തേക്കിൻ കഴകൾ കൊണ്ടാണ് മൂന്ന് നിലകളിലായി ക്ഷേത്ര മാതൃകയിൽ ആറ്റുവേല ചാട് നിർമ്മിച്ചിരിക്കുന്നത്.20ന് രാവിലെ 7.30 ന് ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്കു ശേഷം ആറ്റുവേലച്ചാട് ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് രണ്ടുകിലോമീറ്റർ അകലെ മറവൻതുരുത്ത് പഞ്ചായത്തിലെ ആറ്റുവേല കടവിലേക്ക് കൊണ്ടുപോകും. പുലർച്ചെ 2.30 ന് വൈദ്യുതാലംകൃതമായ ചാടുകളിൽ ആറ്റവേലക്കടവിൽ നിന്നും ജലമാർഗ്ഗം ഇളങ്കാവ് ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. നിരവധി തൂക്കച്ചാടുകൾ അകമ്പടി സേവിക്കും.

മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിലൂടെ ദീപാലംകൃതമായ ആറ്റവേലയും തൂക്കച്ചാടും ആറ്റിലൂടെ കറങ്ങിക്കറങ്ങി ക്ഷേത്രത്തിലേയ്ക്ക് നീങ്ങുന്ന കാഴ്ച കാണാൻ മൂവാറ്റുപുഴയാറിൻ്റെ ഇരുകരകളിലും ചെറുവള്ളങ്ങളിലും മറ്റുമായി വിദേശികളും സ്വദേശികളും അടക്കം ആയിരങ്ങൾ എത്തിച്ചേരും. പുലർച്ചെ 5 മണിയോടെ ഇളങ്കാവ് ക്ഷേത്രതീരത്തെ കടവിലെത്തുമ്പോൾ ആയിരക്കണക്കിന് ഭക്തജനങ്ങൾ അരിയും പൂവും വിതറി സ്വീകരിക്കും.തുടർന്ന് ഇളങ്കാവ് ക്ഷേത്രക്കടവിൽ ആറ്റുവേല ദർശനം നടക്കും.

ക്ഷേത്ര തീരത്ത് എത്തുന്ന ആറ്റുവേലച്ചാടിൽ നിന്നും കൊടുങ്ങല്ലൂരമ്മയെ ആനപ്പുറത്ത് ക്ഷേത്രമതിൽകെട്ടിന് പുറത്ത പ്രത്യേകം തയാറാക്കിയ പള്ളി സ്രാമ്പിലേക്ക് ആനയിക്കും. ആറ്റുവേലച്ചാടിന് അകമ്പടിയായി എത്തുന്ന തൂക്കച്ചാടുകളിലെ ഗരുഡൻ പറവകൾ ചൂണ്ടകുത്തി പള്ളിസ്രാമ്പിന് പ്രദക്ഷിണ വച്ച് പയറ്റ് അവസാനിപ്പിക്കും. തുടർന്ന് പീലിത്തൂക്കം ആരംഭിക്കും.വിവിധ ദേശങ്ങളിൽ നിന്നും വഴിപാടായി രാത്രിയോടെ കരമാർഗ്ഗം എത്തുന്ന ഗരുഡൻ പറവകൾ ക്ഷേത്ര മൈതാനിയിൽ നിരന്ന് താളമേളത്തിനൊപ്പം പയറ്റും ഗരുഡൻമാരുടെയും വാദ്യ കലാകാരൻമാരുടെയും ക്ഷേത്ര മൈതാനത്ത് നിറഞ്ഞാടും. ഗരുഡൻ തൂക്കം കഴിഞ്ഞ ശേഷം ഭഗവതിയെ തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.

Follow us on :

More in Related News