Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജ്യോതിശാസ്ത്രപരമായി ഏപ്രിൽ 10 നാകും ഖത്തറിൽ പെരുന്നാളെന്ന് ഖത്തർ കലണ്ടർ ഹൗസ്.

31 Mar 2024 13:26 IST

ISMAYIL THENINGAL

Share News :

ദോഹ:ഖത്തറിലെ വിദ​ഗ്ധർ നടത്തിയ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ പ്രകാരം ഈ വർഷത്തെ ശവ്വാൽ മാസത്തിലെ ആദ്യ ദിവസവും അനുഗ്രഹീതമായ ഈദുൽ ഫിത്തറിൻ്റെ ആദ്യ ദിവസവും  ഏപ്രിൽ 10 ബുധനാഴ്ച ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസും കുവൈറ്റ് അൽ ഒജൈരി സയൻ്റിഫിക് സെൻ്ററും പ്രവചിച്ചു. 

ശവ്വാൽ മാസത്തിലെ ചന്ദ്രക്കല 2024 ഏപ്രിൽ 8 തിങ്കളാഴ്ച (ക്രസൻ്റ് കാണുന്ന ദിവസം), ദോഹ പ്രാദേശിക സമയം, രാത്രി 9:22 ന് പ്രത്യക്ഷമാകും.

ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ അനുസരിച്ച് ഖത്തറിലും ഇസ്ലാമിക, അറബ് രാജ്യങ്ങളിലും ദർശന ദിവസം വൈകുന്നേരം ശവ്വാൽ ചന്ദ്രക്കല കാണുന്നത് അസാധ്യമാണ്. കാരണം ഈ ദിവസം സൂര്യാസ്തമയ സമയത്ത് ചന്ദ്രക്കല ഉദിക്കില്ല.

ദോഹ പ്രാദേശിക സമയം അനുസരിച്ച് ഏപ്രിൽ 10 ബുധനാഴ്ച രാവിലെ 5:32 ന് ഈദുൽ ഫിത്തർ പ്രാർത്ഥനയുടെ സമയം ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് സൂചിപ്പിച്ചു.
കൂടാതെ, ഇസ്‌ലാമിക ശരീഅത്ത്  അടിസ്ഥാനമാക്കിയുള്ള ചന്ദ്രക്കല ദർശന സ്ഥിരീകരണത്തിൻ്റെ തീരുമാനം പൂർണ്ണമായും എൻഡോവ്‌മെൻ്റ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് കാഴ്ച കമ്മിറ്റിയുടെ വിവേചനാധികാരത്തിന് കീഴിലായിരിക്കും.

Follow us on :

Tags:

More in Related News