Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ; അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക.

03 May 2026 22:10 IST

santhosh sharma.v

Share News :

കോട്ടയം: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ(മേയ് 4, തിങ്കൾ) രാവിലെ എട്ടിന് ആരംഭിക്കും. അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക.

രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ സ്ട്രോംഗ് റൂം തുറക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 8.30ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. റിട്ടേണിംഗ് ഓഫീസർമാർ നൽകിയിട്ടുള്ള ക്യു.ആർ. കോഡ് പതിച്ച തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ കൗണ്ടിംഗ് ഹാളുകളില്‍ പ്രവേശിപ്പിക്കൂ.

വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം മാധ്യമങ്ങൾക്ക് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ബസേലിയോസ് കോളജിലെ കൗണ്ടിംഗ് സെന്‍റലാണ് ജില്ലയിലെ പ്രധാന മീഡിയ സെന്‍റര്‍.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിനായി വോട്ടെണ്ണൽ ദിനമായ മേയ് നാലിന് ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായിട്ടുണ്ട്.

കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മേയ് നാലിന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കോട്ടയം ജില്ലയിലെ പടക്കകടകൾ ഉൾപ്പെടെയുള്ളവയിൽ സ്ഫോടക വസ്തുക്കളുടെ വ്യാപാരം മേയ് നാല് വരെ നിരോധിച്ചിട്ടുണ്ട്. 

Follow us on :

More in Related News