Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2026 00:35 IST
Share News :
വൈക്കം: നിയമസഭ തിരഞ്ഞെടുപ്പിൽ വൈക്കത്ത് എൽ ഡി എഫ് സ്ഥാനാർഥിയായി സി പി ഐ യിലെ പി.പ്രദീപ് മത്സരിക്കും. ഇത് സംബന്ധിച്ച് ഞായറാഴ്ച വൈകിട്ട് ചേർന്ന സിപിഐ സംസ്ഥാന കമ്മറ്റിയാണ് തീരുമാനം എടുത്തത്. വീണ്ടും മത്സരിക്കുമെന്ന് ആദ്യം പറഞ്ഞ് കെട്ടേങ്കിലും സിറ്റിംഗ് എംഎൽഎ സി. കെ ആശക്ക് ഇക്കുറി സീറ്റില്ല.കഴിഞ്ഞ തവണയും പ്രദീപിൻ്റെ പേര് ആദ്യം ഉയർന്ന് വന്നെങ്കിലും ജില്ലാ കമ്മറ്റി ഇടപെട്ട് ഒടുവിൽ ആശയ്ക്ക് ഒരു അവസരം കൂടി നൽകുകയായിരുന്നു. പ്രദീപ് നിലവിൽ സിപി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്. യു ഡി എഫ് സ്ഥാനാർഥിയായി മുൻ തലയാഴം പഞ്ചായത്ത് പ്രസിഡൻ്റും കർഷക കോൺഗ്രസ് നേതാവുമായ കെ.ബിനിമോൻ, മഹിളാ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വിജയമ്മ ബാബു, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റും കെ പി എം എസ് നേതാവുമായ കെ.കെ കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ദളിത് ചിന്തകനായ സണ്ണി എം കപിക്കാട് യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പറഞ്ഞ് കേട്ടേകിലും തീരുമാനം ആയിട്ടില്ല. അതെ സമയം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ ഇതിനെതിരെ പ്രമേയം പാസാക്കിയതോടെ പിന്നീട് അതിനുള്ള സാധ്യത മങ്ങിയ നിലയിലാണ്. എൻ ഡി എ മുന്നണിക്കായി ബി ഡി ജെ എസ്സിനാണ് സ്ഥാനാർഥിത്വം ലഭിക്കുക. മുൻ വൈക്കം എംഎൽഎ കെ.അജിത്ത് ബി ജെ പിയിൽ ചേർന്നതോടെ ഏറ്റുമാനൂർ മണ്ഡലം ബി ഡി ജെ എസ്സിന് വിട്ട് നൽകി പകരം വൈക്കം ഏറ്റെടുക്കാനും അജിത്തിനെ മത്സര രംഗത്ത് ഇറക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ തീപാറും പോരാട്ടമാണ് ഇക്കുറി വൈക്കം നിയമസഭാ മണ്ഡലത്തിൽ നടക്കുക.
Follow us on :
Tags:
More in Related News
Please select your location.