Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിനിമ കണ്ടപ്പോൾ തന്റെ ഭാ​ഗം കട്ട് ചെയ്തു’; കണ്ണുകളിടറിയ സുലേഖയെ ആശ്വസിപ്പിച്ച് ആസിഫ് അലി

10 Jan 2025 15:49 IST

Shafeek cn

Share News :

രേഖാചിത്രത്തില്‍ ആസിഫ് അലിക്കൊപ്പം അഭിനയിച്ച താരമാണ് സുലേഖ. നാടക നടി കൂടിയായ സുലേഖയ്ക്ക് രേഖ ചിത്രത്തില്‍ രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളുവെങ്കിലും താന്‍ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും ബന്ധുക്കളുമായി തിയറ്ററില്‍ എത്തി. എന്നാല്‍ സിനിമയില്‍ തന്റെ ഭാ?ഗം കട്ടായത് അറിഞ്ഞിരുന്നില്ല. ഇത് അവരെ ഒത്തിരി വേദനിപ്പിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇക്കാര്യം അറിഞ്ഞ ആസിഫ് അലി ഉടന്‍ തന്നെ സുലേഖയെ കണ്ട് ആശ്വസിപ്പിക്കുകയായിരുന്നു.


ചേച്ചി എന്തു രസമായിട്ടാണ് അഭിനയിച്ചത്. ദൈര്‍ഘ്യം കാരണമാണ് കട്ടായി പോയത്. അടുത്ത സിനിമയില്‍ നമ്മള്‍ ഒരുമിച്ച് അഭിനയിക്കും. ചേച്ചി അഭിനയിച്ച് എന്ത് മനോഹരമായിട്ടായിരുന്നു. ഇനി കരയരുത്. നമുക്കെല്ലാവര്‍ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നു ചേച്ചി. ഇനി അടിപൊളിയാകും. ഇനി വിഷമിക്കല്ലേ എന്നാണ ആസിഫ് അലി പറഞ്ഞത്.


രേഖാചിത്രത്തില്‍ അഭിനയിച്ച ഒരു ചേച്ചി ഭയങ്കരമായി വിഷമിച്ച് കരയുന്നത് കണ്ടു. സുലേഖ എന്നാണ് ചേച്ചിയുടെ പേര്. ഞാന്‍ കരുതി സിനിമ കണ്ട് അതിന്റെ ഇമോഷനില്‍ കരയുക ആണെന്ന്. അടുത്ത് ചെന്നപ്പോള്‍ ആണ് ചേച്ചി പറഞ്ഞത് രണ്ട് ഷോട്ട് ഉള്ള ഒരു സീനില്‍ അഭിനയിച്ചിരുന്നു. ചേച്ചി അഭിനയിച്ച സീക്വന്‍സ് എഡിറ്റില്‍ പോയി.


ചേച്ചിയുടെ കൂടെ ഒരുപാട് സുഹൃത്തുക്കളും കുടുംബക്കാരും സിനിമ കാണാന്‍ വന്നിരുന്നു. ചേച്ചി സിനിമയില്‍ ഇല്ല എന്ന് സിനിമ കണ്ടിരിക്കുമ്പോള്‍ ആണ് അവര്‍ മനസ്സിലാക്കുന്നത്. അത് അവര്‍ക്ക് ഒത്തിരി വിഷമം ഉണ്ടാക്കിയെന്നും ആസിഫ് അലി പ്രസ് മീറ്റിലും പറഞ്ഞിരുന്നു.


Follow us on :

More in Related News