Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂടുതൽ പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വൃദ്ധദമ്പതികളുടെ 60 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ആർഭാട ജീവിതം; യുവദമ്പതികൾ പിടിയിൽ.

18 Dec 2025 08:25 IST

santhosh sharma.v

Share News :

വൈക്കം: കൂടുതൽ പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വൃദ്ധ ദമ്പതികളുടെ പക്കൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവ ദമ്പതിമാരായ പ്രതികൾ പിടിയിൽ. മാഞ്ഞൂർ സൗത്ത് വി.കെ.ടി വീട്ടിൽ മനീഷ് (38), ഭാര്യ വിജി (37) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മക്കളില്ലാത്ത മാഞ്ഞൂർ സ്വദേശികളുമായി വൃദ്ധദമ്പതികളുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ്. വൃദ്ധ ദമ്പതികളോട് നാളുകളായി അടുപ്പം സ്ഥാപിച്ച് വിശ്വാസം പിടിച്ചു പറ്റിയ ശേഷം ഇവരുടെ കുറുപ്പന്തറ എസ്.ബി.ഐ

ബ്രാഞ്ചിൽ എഫ്.ഡി ആയി നിക്ഷേപിച്ചിരുന്ന 60 ലക്ഷം രൂപക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ഇവർ കൈവശപ്പെടുത്തുകയായിരുന്നു. 

സി.എഫ്.സി.ഐ.സി.ഐ ബാങ്കിൻ്റെ എറണാകുളം ബ്രാഞ്ചിൽ മാറ്റി നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2024 ജൂലൈ മാസം മുതൽ ഉള്ള കാലയളവിൽ പല തവണകളായാണ് ഇവർ ചെക്ക് വഴി ഉൾപ്പടെ പണം പിൻവലിച്ചത്. പല തവണകളായി ദമ്പതിമാരിൽ നിന്നും പണം തട്ടിയെടുത്ത ശേഷം 60 ലക്ഷം രൂപ സി.എഫ്.സി.ഐ,സി.ഐ ബാങ്കിന്റെ എറണാകുളം ബ്രാഞ്ചിൽ നിക്ഷേപിച്ചതായി വ്യാജ രേഖ ചമച്ച് കാണിച്ച് ഇവർ ദമ്പതിമാരെ കബളിപ്പിക്കുകയായിരുന്നു. പണം ലഭിക്കാതെ വന്നതോടെ വയോധിക ദമ്പതികൾ കടുത്തുരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ്സ് രജിസ്റ്റർ ചെയ്ത് പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. വൈക്കം ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News