Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരണ്യം - ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ നടന്നു.

01 Oct 2024 15:45 IST

- Antony Ashan

Share News :

ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ആരണ്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ നടന്നു. ചക്കുളത്തുകാവ് മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ രാധാ കൃഷ്ണന്‍ തിരുമേനിയും, മാനേജിംഗ് ട്രസ്റ്റി ബ്രഹ്മശ്രീ മണിക്കുട്ടന്‍ തിരുമേനിയും ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. എസ്.എസ്.മൂവി പ്രൊഡക്ഷന്‍സിനുവേണ്ടി ലോനപ്പന്‍ കുട്ടനാട് നിര്‍മ്മിക്കുന്ന ചിത്രം, പി.ജി.വിശ്വംഭരന്റ അസോസിയേറ്റ് ഡയറക്ടറായിരുന്ന എസ്.പി.ഉണ്ണികൃഷ്ണന്‍ കഥ എഴുതി സംവിധാനം ചെയ്യുന്നു.


പുത്തൂര്‍ തറവാട്ടിലെ മാധവന്‍ നായരുടേയും,ലക്ഷ്മിയമ്മയുടേയും മകനായ വിഷ്ണുവിന്റേയും,വലിയൊരു ദേവീ ഭക്തനാണ് രാഘവന്‍ നായരുടെയും , കുമാരന്‍ നായരുടെ മകള്‍ ശാലിനിയുടെയും സംഘര്‍ഷഭരിതമായ കഥ അവതരിപ്പിക്കുകയാണ് ആരണ്യം എന്ന ചിത്രം. സജി സോമന്‍,പ്രമോദ് വെളിയനാട്,ലോനപ്പന്‍ കുട്ടനാട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ചക്കുളത്തുകാവ് ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍, ചക്കുളത്തുകാവ് ദേവിയുടെ സാമീപ്യം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആദ്യമാണ് ഒരു സിനിമ ഒരുങ്ങുന്നത്.ആഷനും, കോമഡിക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു സമ്പൂര്‍ണ്ണ കുടുംബചിത്രമായിരിക്കും ആരണ്യം. ചക്കുളത്തുകാവ് പരിസരങ്ങളിലായി ആരണ്യം ചിത്രീകരണം പൂര്‍ത്തിയാകും.


എസ്.എസ്.മൂവി പ്രൊഡക്ഷന്‍സിനു വേണ്ടി ലോനപ്പന്‍ കുട്ടനാട് നിര്‍മ്മിക്കുന്ന ആരണ്യം എസ്.പി.ഉണ്ണികൃഷ്ണന്‍ കഥ എഴുതി സംവിധാനം ചെയ്യുന്നു.തിരക്കഥ, സംഭാഷണം -സുജാത കൃഷ്ണന്‍, ക്യാമറ, എഡിറ്റിംഗ് - ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, ഗാനങ്ങള്‍ - മനു ജി. പുലിയൂര്‍ ,സംഗീതം - സുനി ലാല്‍ ചേര്‍ത്തല, അസോസിയേറ്റ് ഡയറക്ടര്‍ -രതീഷ് കണ്ടിയൂര്‍, ടോജോ ചിറ്റേററുകളം, സംഘട്ടനം - അഷറഫ് ഗുരുക്കള്‍,മേക്കപ്പ് - അനൂപ് സാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഫെബിന്‍ അങ്കമാലി, പി.ആര്‍.ഒ- അയ്മനം സാജന്‍


സജി സോമന്‍, പ്രമോദ് വെളിയനാട്, ലോനപ്പന്‍ കുട്ടനാട് ,ദിവ്യ,സോണിയ മല്‍ഹാര്‍,ടോജോ ചിറ്റേറ്റുകളം, ,ദാസ് മാരാരിക്കുളം, ജോണ്‍ ഡാനിയേല്‍ കുടശ്ശനാട് ,ജബ്ബാര്‍ ആലുവ, ലൗലിബാബു,സുമിനി മാത്യു, ഹര്‍ഷ ഹരി, സുനിമോള്‍ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്നു.

Follow us on :

More in Related News