Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട്ടിൽ മോഷണം; നഷ്ടമായത് 12 പവനും 50,000 രൂപയും

08 Nov 2025 08:25 IST

NewsDelivery

Share News :

സുൽത്താൻ ബത്തേരി: മീനങ്ങാടിയിൽ ആൾത്താമസമുള്ള വീട്ടിൽ നിന്ന് 12 പവൻ സ്വർണ്ണവും 50,000 രൂപയും മോഷണം പോയി. ചണ്ണാളി സ്വദേശിയായ റിയാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി റിയാസും ഭാര്യയും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു മോഷണം. കിടപ്പുമുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണ്ണവുമാണ് മോഷ്ടിക്കപ്പെട്ടത്. പുലർച്ചെ, പണം സൂക്ഷിച്ച മേശ വീടിന് പുറത്ത് കണ്ടപ്പോഴാണ് മോഷണ വിവരം വീട്ടുകാർ അറിഞ്ഞത്. ഇതിനുപുറമെ, സമീപത്തെ അഞ്ച് വീടുകളിലും മോഷണശ്രമം ഉണ്ടായതായി റിപ്പോർട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, സമീപത്തുള്ള അഞ്ച് വീടുകളിലും മോഷണശ്രമം നടന്നതായി പരാതി ലഭിച്ചിട്ടുണ്ട്. നാട്ടുകാർ പലയിടത്തുനിന്നും അർധരാത്രി ശബ്ദം കേട്ടിരുന്നതിനാൽ പൊലിസിനെ വിവരമറിയിച്ചിരുന്നു. നൈറ്റ് പട്രോളിങ് സംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലിസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. തുടർച്ചയായുണ്ടായ മോഷണശ്രമങ്ങൾ കാരണം പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.

Follow us on :

More in Related News