Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2025 14:25 IST
Share News :
വെച്ചൂർ : ഗ്രാമപഞ്ചായത്തിന്റെ 2025-26 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ജനറൽ, എസ് സി വിഭാഗക്കാർക്കുള്ള ആട് വളർത്തൽ പദ്ധതികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ. ആർ ഷൈല കുമാർ നിർവഹിച്ചു. ജനറൽ വിഭാഗത്തിൽ നിന്നും 14 ഗുണഭോക്താക്കളും എസ് സി വിഭാഗത്തിൽ നിന്ന് 27 ഗുണഭോക്താകൾക്കുമാണ് പദ്ധതി പ്രകാരം ആടുകളെ വിതരണം ചെയ്യുന്നത്. മൃഗസംരക്ഷണ മേഖലയ്ക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നത്തിനും കൂടുതൽ കർഷകരെ ഈ രംഗത്തേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികളാണ് ഈ പദ്ധതി അടക്കം ഈ വർഷം നടപ്പാക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ മണിലാൽ അധ്യക്ഷത വഹിച്ചു. വെറ്റിനറി സർജൻ അർജുൻ ആലപ്പാട്ട് പദ്ധതി വിശദീകരണം നടത്തി.
Follow us on :
Tags:
More in Related News
Please select your location.