Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ​ക​ഴി​ഞ്ഞ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ അ​റ​സ്റ്റ് ചെ​യ്തു

14 May 2024 07:47 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


കാ​ഞ്ഞി​ര​പ്പ​ള്ളി: ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ​ക​ഴി​ഞ്ഞ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശ് ഷാ​ജ​ഹാ​ൻ​പു​ർ സ്വ​ദേ​ശി​യാ​യ സാ​ജി​ദി​നെ​യാ​ണ്​ (29) കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് 2019ൽ ​ത​ന്റെ ബ​ന്ധു​കൂ​ടി​യാ​യ യു​വാ​വി​നെ ഇ​യാ​ൾ ജോ​ലി​ചെ​യ്തി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റം ഭാ​ഗ​ത്തു​ള്ള ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ക്ക​ട​യി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യും പ​ട്ടി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Follow us on :

More in Related News