Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറില്‍ മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു.

29 Apr 2024 05:54 IST

ISMAYIL THENINGAL

Share News :

ദോഹ: പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശിയായ ഒറ്റയിൽ മുഹമ്മദ് ശരീഫ് - ജസീല തസ്‌നി ദമ്പതികളുടെ മകൻ മുഹമ്മദ് ഹസൻ ആണ് മരിച്ചത്. അണുബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ അക്കൗണ്ടന്റാണ് പിതാവ് ഒറ്റയിൽ മുഹമ്മദ് ശരീഫ്.


ഫാത്തിമ സുഹൈമ, ഫഹീമ നുസൈബ, സ്വാബീഹ് എന്നിവരാണ് സഹോദരങ്ങൾ. ദമ്പതികളുടെ ഇളയമകനാണ് മരിച്ചത്. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ഖത്തറിലെ അബുഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.

Follow us on :

More in Related News