Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപരമായ ഹിതപരിശോധനയ്ക്ക് ശേഷം അമീരി ദിവാൻ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.

06 Nov 2024 03:42 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിൽ ഭരണഘടനാ ഭേദഗതിയെക്കുറിച്ചുള്ള ഉയർന്ന റഫറണ്ടം ജനപങ്കാളിത്തവും ദേശീയ ഐക്യത്തിൻ്റെ പൊതുജനങ്ങളുടെ പ്രകടനവും ആഘോഷിക്കുന്നതിനായി, 2024 നവംബർ 6, 7 ബുധൻ, വ്യാഴം തീയതികളിൽ ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.വാരാന്ത്യ അവധി കഴിഞ്ഞ് നവംബർ 10ന് ഞായറാഴ്ച ജീവനക്കാർ അവരുടെ ജോലി പുനരാരംഭിക്കും.

പൊതു, സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അവധി ബാധകമാണെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.


രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്കും അറിയിച്ചു.

ഖത്തർ ഭരണഘടനയിൽ വരുത്താനുദ്ദേശിക്കുന്ന ഭേദഗതികൾ സംബന്ധിച്ച് ഖത്തർ പൗരന്മാരുടെ അഭിപ്രായം അറിയുന്നതിനാണ് ഹിതപരിശോധന നടത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ 72 ശതമാനം ഖത്തർ പൗരന്മാർ വോട്ട് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഴ് മണിക്കാണ് വോട്ടിംഗ് അവസാനിച്ചത്.

Follow us on :

More in Related News