Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നിയൂർ ഗ്രാമപഞ്ചായത്തില്‍ ജാഗ്രതാനിർദേശം

15 May 2024 19:45 IST

Jithu Vijay

Share News :

മലപ്പുറം : അഞ്ചുവയസുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത്

പുഴയില്‍ കുളിച്ചതിനെ തുടർന്നാണെന്ന സംശയത്തെ തുടർന്ന് മൂന്നിയൂർ ഗ്രാമപഞ്ചായത്തില്‍ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും പുഴയില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്ന് മൂന്നിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസർ ഡോ. മുഹമ്മദ് റഫീഖ് അറിയിച്ചു. 


കഴിഞ്ഞ ദിവസങ്ങളില്‍ പുഴവെള്ളത്തില്‍ ഇറങ്ങിയ ആർക്കെങ്കിലും പനി, കടുത്ത തലവേദന, ജലദോഷം, കണ്ണിന് ചുവപ്പ്, ഛർദ്ദി, ഓക്കാനം, കഴുത്തിന് വേദന തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ആരോഗ്യ പ്രവർത്തകരെയോ ആശാ പ്രവർത്തകരെയോ അറിയിക്കുകയും കളിയാട്ടമുക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പരിശോധനക്കായി എത്തുകയും ചെയ്യണമെന്നും മെഡിക്കല്‍ ഓഫീസർ അറിയിച്ചു.

Follow us on :

Tags:

More in Related News