Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്

20 May 2024 20:54 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ്സ് നിരന്തരം പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതിനിടയിലാണ് മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിച്ചു കണ്ണൂരിൽ നിന്നും മസ്കറ്റിലേക്ക് വിമാനങ്ങൾ വർദ്ധിപ്പിച്ചതായി വാർത്ത നൽകിയിരുന്നത്.

എന്നാൽ വീണ്ടും പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതിനായി നാളത്തെ തിരുവനന്തപുരം - മസ്കറ്റ്, മസ്കറ്റ് - കണ്ണൂർ വിമാനങ്ങൾ റദ്ദാക്കിയിരിക്കുന്നു. 

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഇത്തരത്തിലുള്ള നടപടികളിൽ ഒട്ടനവധി പ്രവാസികളാണ് ദുരിതം അനുഭവിക്കേണ്ടി വരുന്നത്. 

ബഡ്ജറ്റ് എയർലൈൻ എന്ന പേരിൽ ഇറങ്ങിയതാണ് എങ്കിലും ഒമാനിൽ നിന്നും സർവീസ് നടത്തുന്ന ഒമാൻ എയർ, ഇൻഡിഗോ, സലാം എയർ എന്നീ എയർലൈൻ ടിക്കറ്റ് നിരക്കുകളിനേക്കാൾ കൂടുതലാണ് പലപ്പോഴും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ചാർജ് ഉണ്ടാവാറുള്ളത്. 

പല പ്രവാസി സംഘടനകളും ഇതിനെതിരെ ശബ്ദിക്കാറുണ്ടെങ്കിലും യാതൊരു ഫലവും കാണാറില്ല.

Follow us on :

More in Related News