Tue Dec 12, 2023 10:56 PM 1ST

Location  

Sign In

AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഉദ്ഘാടനം നാളെ (2026 ഓഗസ്റ്റ് 6) ന് നിലവിൽ വരും

05 Aug 2026 16:40 IST

Jithu Vijay

Share News :

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. യുടെ ഡിജിറ്റൽ യാത്രാസേവനങ്ങളിലെ അടുത്ത ചുവടുവയ്പ്പായ, യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനായി AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം നാളെ (2026 ഓഗസ്റ്റ് 6) നിലവിൽ വരും. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ 2026 ഓഗസ്റ്റ് 6-ന് രാവിലെ 11.00 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.


പ്രസ്തുത ചടങ്ങിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കുള്ള അവാർഡ് ദാനവും, സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കെഎസ്ആർടിസി യൂണിറ്റിനുള്ള അവാർഡ് ദാനവും, കെഎസ്ആർടിസി യുടെ 24x7 കസ്റ്റമർ കെയർ ടോൾ ഫ്രീ (149) സേവനത്തിന്റെ ഉദ്ഘാടനവും, നവീകരിച്ച കെഎസ്ആർടിസി കൊറിയർ സംവിധാനത്തിൻ്റെ ഉദ്ഘാടനം എന്നിവയും ഗതാഗത വകുപ്പ് മന്ത്രി നിർവ്വഹിക്കും.


ഗതാഗത സെക്രട്ടറി റ്റി.വി. അനുപമ IAS സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അധ്യക്ഷതവഹിക്കും. കെഎസ്ആർടിസി CMD പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.



Follow us on :

More in Related News