Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി പി ഐ എം തിരൂരങ്ങാടി എരിയ കമ്മറ്റി പരപ്പനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

23 Sep 2026 21:42 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെതിരായ രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി ഇഡി നിർദ്ദേശമനുസരിച്ച് കേസെടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. 


സി പി ഐ എം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി അധ്യക്ഷത വഹിച്ച പൊതുയോഗം സി പി ഐ എം മലപ്പുറം ജില്ല കമ്മറ്റി അംഗവും മത്സ്യ തൊഴിലാളി യൂണിയൻ സി ഐ ടി യു സംസ്ഥാന പ്രസിഡൻ്റുമായ കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ഏരിയ കമ്മറ്റി അംഗം എൻ.എം ഷമേജ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ കമ്മറ്റി അംഗം കെ.കെ. ജയചന്ദ്രൻ നന്ദി പറഞ്ഞു.


സി പി ഐ എം തിരൂരങ്ങാടി ഏരിയ കമ്മറ്റി ഓഫീസിൽ ( എ കെ ജി ഭവൻ) നിന്ന് ആരംഭിച്ച പ്രകടനത്തിന് ഏരിയ കമ്മറ്റി അംഗം മഞ്ജുഷ പ്രലോഷ്, എം. ബൈജു, നെടുവ ലോക്കൽ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, പരപ്പനങ്ങാടി ലോക്കൽ സെക്രട്ടറി കെ. ധർമ്മരാജൻ എന്നിവർ നേത്യത്വം നൽകി

Follow us on :

More in Related News