Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2026 22:55 IST
Share News :
തെരുവുപാട്ടും മാപ്പിളപ്പാട്ടും; സാംസ്‌കാരിക
സംഗമവേദിയാകാന്‍ സി.എച്ച് ദേശീയ സെമിനാര്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റീസ് സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ സെമിനാര്‍ നാളെയും മറ്റന്നാളുമായി (26, 27) സര്‍വകലാശാല ക്യാംപസിലെ സെമിനാര്‍ കോപ്ലക്‌സില്‍ നടക്കും. വികസനവും ജനാധിപത്യവും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹവും ചര്‍ച്ച ചെയ്യുന്ന ദേശീയ സെമിനാര്‍ തെരുവുപാട്ടിന്റെയും മാപ്പിളപ്പാട്ടിന്റെയും സാംസ്‌കാരിക സംഗമവേദിയാകും.
ജനാധിപത്യവും വികസനവും: സാധ്യതകള്‍, വെല്ലുവിളികള്‍ എന്ന പ്രധാന പ്രമേയത്തില്‍ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം 26ന് രാവിലെ ഗ്രേസ് എജ്യുക്കേഷന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. വ്യവസായ, ഐടി വകുപ്പു മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.
27ന് വൈകിട്ടു നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.എം. ഷാജി മുഖ്യാതിഥിയാകും. ടി. വി ഇബ്രാഹിം എംഎല്‍എ അധ്യക്ഷത വഹിക്കും.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും രാഷ്ട്രീയ പങ്കാളിത്തവും മുതല്‍ കേരള വികസന മാതൃക, ലിംഗനീതി, അധികാരഘടന, സര്‍ക്കാര്‍ ക്ഷേമ വിതരണത്തിലെ അന്തരം തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയാകുമെന്ന് സംഘാടക സമിതി ചെയര്‍മാനും സി.എച്ച് ചെയര്‍ ഗവേണിങ് ബോഡി അംഗവുമായ ഡോ. എം.കെ മുനീര്‍ അറിയിച്ചു.
സെമിനാറിലെ വിവിധ അക്കാദമിക സെഷനുകള്‍ക്ക് ഡോ. ജി. മോഹന്‍ ഗോപാല്‍, ഡോ. അമീര്‍ അലി, ഡോ.ഹരീഷ് എസ്. വാങ്കഡെ, കണ്ണന്‍ ഗോപിനാഥന്‍, ജെ.ദേവിക, അഭിലാഷ് മലയില്‍, യൂസുഫ് അലി എം.പി, ഡോ.ജിന്റോ ജോണ്‍, ഡോ. ആര്‍ദ്ര എന്‍.ജി, ഡോ. നൗഷാദ് തൂമ്പത്ത്, ഡോ. ബദ്രിയ ബീഗം പി, ഡോ. നാരായണന്‍ എം.ശങ്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രഫ. ആബിദ ഫാറൂഖി രചിച്ച സി.എച്ച്, ദ് മുസ്ലിം ലീഗ് ആന്‍ഡ് ദ് പ്ലൂരലിസ്റ്റ് ഇന്ത്യ- എ ലെഗസി അണ്‍മാച്ച്ഡ് എന്ന പുസ്തകവും കഴിഞ്ഞ വര്‍ഷത്തെ സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരവും വേദിയില്‍ പ്രകാശനം ചെയ്യും. രജിസ്റ്റര്‍ ചെയ്ത അംഗങ്ങളാണ് സെമിനാറില്‍ പങ്കെടുക്കുക. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9605083007.
Follow us on :
Tags:
More in Related News
Please select your location.