Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ; ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തറിലെത്തി.

25 Nov 2024 03:21 IST

ISMAYIL THENINGAL

Share News :

ദോഹ: എ.എഫ്‌.സി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ മത്സരത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഖത്തറിലെത്തി. 

2022- ഖത്തർ ഫിഫ ലോകകപ്പിലെ ഐതിഹാസിക പോരാട്ടത്തിന് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സൗദിയുടെ അൽ നാസർ താരങ്ങളും ദോഹയുടെ മണ്ണിൽ വീണ്ടും പന്തു തട്ടാനെത്തിയത്‌ .സൗദി പ്രൊലീഗിൽ അൽ ഖാദിസിയയോട് തോറ്റതിന്റെ ക്ഷീണവുമായാണ് റൊണാൾഡോയും സംഘവും ഖത്തറിലെത്തിയത്. മത്സരത്തിൽ റൊണാൾഡോ ലീഡ് സമ്മാനിച്ചിട്ടും ടീം 2-1ന് തോറ്റിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് ഏഴ് മണിക്കാണ് അൽഗറാഫയുമായുള്ള മത്സരം. 


ചാമ്പ്യൻസ് ലീഗിൽ നാലിൽ മൂന്ന് ജയവും ഒരു സമനിലയുമായി മികച്ച പ്രകടനമാണ് അൽ നസ്ർ നടത്തുന്നത്. ശക്തമായ പോരാട്ടം നടക്കുന്ന ഗ്രൂപ്പിൽ നിന്നും നോക്കൗട്ട് കടക്കണമെങ്കിൽ ഓരോ മത്സരവും നിർണായകമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ തുടങ്ങിയ സൂപ്പർ താരങ്ങളെയെല്ലാം ടീം അൽ ഗറാഫയ്‌ക്കെതിരെ അണിനിരത്തുമെന്ന് ഉറപ്പാണ്. അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. 



Follow us on :

More in Related News