Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2025 14:50 IST
Share News :
വൈക്കം: മുനിസിപ്പാലിറ്റി 2-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. വാർഡ് കോൺഗ്രസ്സ് പ്രസിഡൻ്റ് ഷാജി വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി ദിനാചരണം ഉൽഘാടനം ചെയ്തു. റിട്ടേഡ് ഡോക്ടർ ഇ.വി. വൃന്ദാദേവി MBBS നെ ചടങ്ങിൽ വച്ച് ആദരിച്ചു. ഇടവട്ടം ജയകുമാർ, കെ. ഷഢാനനൻനായർ, ബി. ചന്ദ്രശേഖരൻ, രാജശ്രീ വേണുഗോപാൽ, ദീപ ജോഷി, പി. ജോൺസൺ വി.പ്രസാദ്, ബാബു ജോസഫ് മനയത്ത്, സതീശൻ മുത്തലത്ത്, എം.ആർ. സ്റ്റാൻലി, മഞ്ജുരാജേഷ്, രേഖ അനിമണി, ഷീല പ്രസാദ്, മിനി ശശിധരൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.