Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി.

01 Jul 2025 13:17 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. വടയാർ കള്ളാട്ടിപ്പുറം ആമ്പക്കേരിൽ പ്രശാന്ത്(43)നെയാണ് വടയാറിലുള്ള വീട്ടിൽ നിന്നും ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. അരൂർ സ്വദേശിയായ വെൽഡിംഗ് ജോലികൾ ചെയ്യുന്ന ഇയാൾ വടയാറിലുള്ള ഭാര്യവീട്ടിലാണ് താമസം.

ഭാര്യ വിദേശത്തായതിനാൽ പ്രശാന്തും മക്കളും മാത്രമാണ് വീട്ടിൽ ഉള്ളത്. തിങ്കളാഴ്ച വൈകിട്ട് സ്കൂളിൽ പോയ വിദ്യാർഥികളായ മക്കൾ തിരികെ വന്നപ്പോഴാണ് ഇയാളെ കാണാതായ വിവരം അറിയുന്നത്. തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിൻ്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വോഷണം ആരംഭിച്ചു.



Follow us on :

More in Related News