Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2026 19:11 IST
Share News :
ചാവക്കാട്:3 പോക്സോ കേസുകളിൽ ശിക്ഷ അനുഭവിച്ചുവരുന്ന പ്രതിക്ക് നാലാമത്തെ പോക്സോ കേസിൽ 9 വർഷം കഠിനതടവും അറുപതിനായിരം രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.11 വയസ്സുള്ള പെൺകട്ടിയെ 2023 മാർച്ച് മാസത്തിൽ പല തവണ ആവർത്തിച്ചുള്ള ലൈംഗികാതിക്രമം നടത്തുകയും പ്രതിയുടെ മൊബൈലിൽ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്.ചാവക്കാട് തിരുവത്ര ഇഎംഎസ് നഗർ റമളാൻ വീട്ടിൽ ഹുസൈൻ മകൻ മൊയ്തുറമളാ(70)നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 9 വർഷം കഠിന തടവിനും 60000 രൂപ പിഴ അടക്കാനും വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 6 മാസം കൂടി അധിക തടവ് അനുഭവിക്കണം.ഇതേ കോടതി തന്നെ ഒരുകേസിൽ ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും,മറ്റൊരു കേസിൽ 23 വർഷം കഠിനതടവും,മറ്റൊരു കേസിൽ പത്തുവർഷം കഠിനതടവും ശിക്ഷ വിധിച്ചത് പ്രതി അനുഭവിച്ചു വരികയാണ്.ചാവക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിഞ്ഞതിനെ തുടർന്ന് സിപിഒ എ.പ്രസീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ ബിബിൻ ബി.നായർ എഫ് ഐആർ രജിസ്റ്റർ ചെയ്തു കേസിന്റെ ആദ്യന്വേഷണം നടത്തി.എസ്ഐ ഡി.വൈശാഖ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.ജിഎസ്ഐ ശ്രീരാജ് കേസിന്റെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു.പ്രോസിക്യൂഷന് വേണ്ടി 15 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ അടക്കം 18 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താര വേളയിൽ ലെയ്സൺ ഓഫീസർ എ.പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.