Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2026 18:26 IST
Share News :
ചാവക്കാട്:തളിക്കുളം സ്വദേശികളായ യുവാക്കളെ മാരകായുധങ്ങളായ ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് ആക്രമിച്ചു എന്നാരോപിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു.പാവക്കാട് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശാരിക സത്യനാണ് വെറുതെ വിടാൻ ഉത്തരവിട്ടത്.2015 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം.രാത്രി തളിക്കുളം രവിനഗറിൽ സമീപത്തുള്ള ആയുർവേദ ക്ലിനിക്കിന് സമീപം വെച്ച് തളിക്കുളം സ്വദേശികളായ അമ്പലത്ത് വീട്ടിൽ സുലൈമാൻ മകൻ ഹുസ്സൻ(18),പടിയൻ വീട്ടിൽ ജയൻ മകൻ ജയേഷ്(21)എന്നിവരെ തൃത്തല്ലൂർ പഴഞ്ചേരി പ്രകാശൻ മകൻ പ്രണവ്(19),കൂട്ടുക്കാരായ പനവടലി കാശിനാധൻ മകൻ സ്വാമിയപ്പൻ(18),മണ്ണാംപറമ്പിൽ ചന്ദ്രൻ മകൻ സനീഷ്(20)എന്നിവർ ചേർന്ന് മാരകായുധങ്ങളായ ഇരുമ്പുപൈപ്പുകൾ ഉപയോഗിച്ച് ആക്രമിച്ച്,പരിക്കേൽപ്പിക്കുകയും,ഹുസ്സന്റെ കാലിൻ്റെ മുട്ടിനുതാഴെയും മോതിരവിരലും തല്ലി ഒടിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും ആറ് സാക്ഷികളെ വിസ്‌തരിക്കുകയും ആറോളം രേഖകളും കൂടാതെ മൂന്നോളം മാരകായുധങ്ങളും ഹാജരാക്കിയ കേസിലാണ് പ്രതികളെ വെറുതെ വിട്ട് കൊണ്ട് ചാവക്കാട് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.വിചാരണക്കിടയിൽ മൂന്നാംപ്രതിയായ സനീഷ് മരണപ്പെട്ടു.സംശായാതീതമായി കേസ് തെളിയിക്കുവാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നുള്ള പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.പ്രതികൾക്ക് വേണ്ടി ചാവക്കാട് ബാറിലെ അഭിഭാഷകരായ അഡ്വ.പി.എ.പ്രദീപ്,അഡ്വ.അയന സൂരജ്,അഡ്വ.സി.കൃഷ്‌ണവേണി എന്നിവർ ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.