Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2026 08:38 IST
Share News :
മസ്കറ്റ്: ഒമാനിലെ പ്രവാസി സമൂഹത്തിൻ്റെ ആരോഗ്യ സംരക്ഷണത്തിനായി പുതിയ ആശ്വാസ പദ്ധതികളുമായി അബീർ ഹോസ്പിറ്റൽ.
റൂവിയിലെ അബീർ ഹോസ്പിറ്റൽ സംഘടിപ്പിച്ച കമ്മ്യൂണിറ്റി കണക്ട് എന്ന പരിപാടി പ്രശസ്ത ഒമാനി സിനിമ നടൻ താലിബ് സൈഫ് അൽ ബലൂഷി ഉദ്ഘാടനം ചെയ്തു.
പ്രാദേശിക സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യരംഗത്ത് പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനുമായാണ് ‘കമ്മ്യുണിറ്റി കണക്ട്’ സംഘടിപ്പിച്ചത്.
മസ്കറ്റിലെ സാമൂഹ്യ പ്രവർത്തകരുടെ ഒരു വലിയ പങ്കാളിത്തത്തോടെ നടന്ന ചടങ്ങ് വളരെ ശ്രദ്ധേയമായി .
പ്രവാസികളുടെ ആരോഗ്യപരമായ ആശങ്കകൾക്കും, സംശയങ്ങൾക്കും പരിഹാരമേകുന്നതിനായി ‘ഒമാൻ സോഷ്യൽസ് ’ എന്ന വാട്സ്ആപ്പ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതായും ഹോസ്പിറ്റലിന്റെ എട്ടാം വാർഷികവുമായി ബന്ധപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി സമൂഹത്തിന് സഹായകരമാകുന്ന രാത്രികാല സേവന നിരക്കുകളിലെ ഇളവുകളും മാനേജ്മെന്റ് പ്രഖ്യാപിച്ചു. രാത്രി 10 മണി മുതൽ രാവിലെ 8 മണി വരെ സൗജന്യ പരിശോധനയും പ്രത്യേക ഡിസ്കൗണ്ടും ഏർപ്പെടുത്തിയതായും, മസ്കറ്റിലെ പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് അബീർ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും ഹോസ്പിറ്റലിൻ്റെ റീജിയണൽ ഡയറക്ടർ ഡോ. അഖിൽ റഹ്മാൻ പ്രത്യേകം എടുത്തു പറഞ്ഞു .
മസ്കറ്റിലെ വിവിധ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സംഘടനകളും വ്യക്തികളും പങ്കെടുത്ത ചടങ്ങിന് ഡോ. മുഹമ്മദ് ഹാഷിം (ആശുപത്രി ഡയറക്ടർ), മി. സലാഹ് സലിം അൽ ഷിബ്ലി (ജനറൽ മാനേജർ), അബീർ ആശുപത്രിയിലെ മറ്റ് മാനേജ്മെന്റ് പ്രതിനിധികളും ഡോക്ടർമാരും ചടങ്ങിനു നേതൃത്വം നൽകി.
നാട്ടിലും ഒമാനിലുമുള്ള വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന ഗ്രൂപ്പ്, പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണ രംഗത്ത് പുതിയ ചുവടുവെപ്പാകുമെന്ന് യോഗം വിലയിരുത്തി.
Follow us on :
Tags:
More in Related News
Please select your location.