Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഇടയാഴം ഹെൽത്ത് സെൻ്ററിലെ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

28 Jun 2024 20:28 IST

santhosh sharma.v

Share News :

വൈക്കം: ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിങ് അസിസ്റ്റന്റിനെ ചീത്ത വിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം പുത്തൻപാലം കൊട്ടാരത്തിൽ വീട്ടിൽ വിഷ്ണു (26)നെയാണ് വൈക്കം സ്റ്റേഷൻ എസ്.ഐ ജോർജ് മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകിട്ട്  മദ്യലഹരിയിലായിരുന്ന ഇയാൾ നെറ്റിയിൽ മുറിവ് പറ്റിയതിനെ തുടർന്ന് ഡോക്ടറെ കാണുകയും, തുടര്‍ന്ന് ഡ്രസ്സിംഗ് റൂമിൽ ഡ്രസ്സിങ്ങിനായി എത്തുകയുമായിരുന്നു.സംഭവ സമയത്ത് ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റ് മുറിവ് ക്ലീൻ ചെയ്യുന്നതിനിടയില്‍ ഇയാൾ വെളിയിലേക്ക് ചാടി ഇറങ്ങാൻ ശ്രമിക്കുകയും ഇത് ചോദ്യം ചെയ്ത ജീവനക്കാരിയെ ചീത്തവിളിക്കുകയും, ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഡ്രസ്സിംഗ് റൂമിന്റെ ഡോറിൽ ചവിട്ടി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇയാൾസംഭവസ്ഥലത്തുനിന്ന് കടന്ന് കളയുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റില്‍ ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News