Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Apr 2024 03:25 IST
Share News :
ദോഹ: ഖത്തറിലെ കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ, പരമ്പരാഗത സമുദ്ര സംഗീത മത്സരമായ ‘അൽ നഹ്‌മ’ സംഘടിപ്പിക്കാനൊരുങ്ങുന്നു. ഏപ്രിൽ 26 മുതൽ 30 വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന അൽ നഹ്‌മ മ്യൂസിക്കലിൻ്റെ നാലാമത് എഡിഷനായ “നഹാം അൽ ഖലീജിൻ്റെ വിശദാംശങ്ങൾ കത്താറ പ്രഖ്യാപിച്ചു
പരമ്പരാഗത സമുദ്ര സംഗീത മത്സരമായ ‘അൽ നഹ്‌മ’ ഖത്തറിലും വിശാലമായ ഗൾഫ് മേഖലയിലും സമുദ്ര നാടോടിക്കഥകളുടെയും സംഗീതത്തിന്റെയും സമ്പന്നമായ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്. മത്സരം വർക്ക് ആർട്ട്സ്, ലഫ്ജി ആർട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് നടക്കുക.
അൽ നഹ്‌മ സംഗീത പരിപാടി വൈകിട്ട് 6.30 മുതൽ 8.30 വരെ ഡ്രാമ തിയേറ്ററിലാണ് നടക്കുക. ഒന്നാം സ്ഥാനത്തിന് 50,000 റിയാൽ, രണ്ടാം സ്ഥാനത്തിന് 40,000 റിയാൽ, മൂന്നാം സ്ഥാനത്തിന് 30,000 റിയാൽ, നാലാം സ്ഥാനത്തിന് 10,000 റിയാൽ എന്നിവക്ക് പുറമേ ജഡ്ജസ് അപ്രീസിയേഷൻ അവാർഡും ഉണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.